കോഴിക്കോട് :
കേരള എന്‍ ജി ഒ യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ രാജചന്ദ്രന്‍ സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ചു. 1989 ല്‍ മഞ്ചേരി ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് 33 വര്‍ഷത്തെ സേവനത്തിന് ശേഷം കോഴിക്കോട് ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ നിന്നും ജൂണിയര്‍ സൂപ്രണ്ടായാണ് വിരമിക്കുന്നത്. കേരള എന്‍ ജി ഒ യൂണിയന്‍ കോഴിക്കോട് സിവില്‍സ്റ്റേഷന്‍ ഏരിയാ സെക്രട്ടറി, പ്രസിഡണ്ട്, ജില്ലാ ജോ.സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറിയേറ്റംഗം തുടങ്ങി സംഘടനയുടെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. 2007 മുതല്‍ 2014 വരെ 8 വര്‍ഷക്കാലം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2007 ല്‍ സംസ്ഥാന കമ്മറ്റിയിലേക്ക് തെരെഞ്ഞടുക്കപ്പെട്ട കെ രാജചന്ദ്രന്‍ 2014 ല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും തെരെഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കോഴിക്കോട് ജില്ലയില്‍ സര്‍വ്വീസ് രംഗത്ത് നടന്ന പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് തേതൃത്വപരമായ പങ്ക് നിര്‍വ്വഹിച്ചു വരുന്നു. എഡിബി നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങി സിവില്‍സര്‍വ്വീസ് തകര്‍ക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ 2002 ല്‍ 32 ദിവസം നീണ്ടുനിന്ന പണിമുടക്കിന് ജില്ലയില്‍ നേതൃത്വം കൊടുത്തു. ഇതിന്‍റെ ഭാഗമായി എസ്മ കരിനിയമം ഉപയോഗിച്ചു പോലീസ് അറസ്റ്റ് ചെയ്യുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍വ്വീസില്‍ പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തി യുഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തിനെതിരെ 2013 ല്‍ നടന്ന അനിശ്ചിത കാല പണിമുടക്കിലും നേതൃത്വം വഹിച്ചു. സര്‍വ്വീസ് കാലയളവില്‍ നടന്ന ഏല്ലാ പണിമുടക്കങ്ങള്‍ക്കും നേതൃത്വപരമായ പങ്കാണ് വഹച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി നിരവധി കള്ള ക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ കെ രാജചന്ദ്രന്‍ ഇപ്പോള്‍ കോഴിക്കോട് നഗരത്തില്‍ മേത്തോട്ട്താഴത്ത് താമസിക്കുന്നു. ഭാര്യ പി ബിന്ദു കോഴിക്കോട് റീജ്യണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ ലാബ് ടെക്നീഷ്യനായി ജോലിചെയ്യുന്നു. ഏക മകള്‍ ഐശ്വര്യ ചെന്നൈയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനിലും മരുമകന്‍ അശ്വന്‍ വിഷ്ണു ചെന്നൈ മെട്രോ റെയില്‍ കോര്‍പറേഷനിലും ജോലിചെയ്യുന്നു.