കോഴിക്കോട് : ബഫർ സോൺ വിഷയത്തിൽ സർക്കാർ നടത്തുന്ന വഞ്ചനയ്ക്കെതിരെ താമരശേരി രൂപതയുടെ ആഭിമുഖ്യത്തിൽ നാളെ കോഴിക്കോട്, മലപ്പുറം കലക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. രൂപതയുടെ കീഴിലുള്ള വിവിധ ഇടവകയിൽ നിന്നുള്ളവരും, വിവിധ ഭക്ത സംഘടനകളും മാർച്ചിൽ പങ്കെടുക്കും. കോഴിക്കോട്ടെ മാർച്ച് നാളെ രാവിലെ 11 ന് എരഞ്ഞിപ്പാലം സരോവരം പാർക്ക് ജംഗ്ഷനിൽ നിന്നും, മലപ്പുറത്തെ മാർച്ച് 11 ന് പാസ്പോർട്ട് ഓഫീസ് പരിസരത്തു നിന്നുമാണ് ആരംഭിക്കുക.