കോഴിക്കോട് : റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി ഡിസ്ട്രിക്റ്റ് റോട്ടറി ഗവർണ്ണർ സന്ദർശനത്തോടനുബന്ധിച്ച് വിവിധ പദ്ധതികൾ അർഹരായവർക്ക് കൈമാറി. യാത്രക്കാരി ഓട്ടോയിൽ മറന്ന് വെച്ച സ്വർണ്ണം തിരികെ നൽകി സമൂഹത്തിന് മാതൃകയായ ഓട്ടോ ഡ്രൈവർ അന്നശ്ശേരി ചെറുവലത്ത് വീട്ടിൽ ഷെമീറിന് റോട്ടറി സൈബർ സിറ്റി പണിത് നൽകിയ വീടിന്റെ താeക്കാൽ റോട്ടറി ഗവർണ്ണർ ഡോ. രാജേഷ് സുഭാഷ് അദ്ദേഹത്തിന് കൈ മാറി . ഈസ്റ്റ് ഹിൽ ബി ഇ എം സ്ക്കൂളിൽ വാട്ടർ റീ ചാർജ്ജ് സ്ഥാപിച്ചു. പദ്ധതി സ്കൂൾ പ്രധാന അധ്യാപകൻ അലക്സ് പി. ജേക്കബ് ഏറ്റുവാങ്ങി. പയ്യാനക്കൽ കടൽത്തീരത്തെ വയോജനങ്ങൾ മാത്രമുള്ള 5 വീടുകളിൽ ശുചി മുറി നിർമ്മിക്കൽ , വീട് പുന:നിർമ്മാണം എന്നിവ ഏറ്റെടുത്തു. റെയിൽ വേ സ്റ്റേഷനിൽ സ്ഥാപിച്ച പ്ലാസ്റ്റിക്ക് ബോട്ടിൽ സ്റ്റാന്റ് കൈമാറി. സ്റ്റേഷൻ ഡയറക്ടർ – അബ്ദുൾ അസീസ്, അസിസ്റ്റന്റ് ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനിയർ രവീന്ദ്രൻ മെക്കാനിക്കൽ എഞ്ചിനീയർ കൃഷ്ണകുമാർ,ചീഫ് കമർഷ്യൽ ഇൻസ്‌പെക്ടർ ശ്യാം ശശിധരൻ സിനിയർ സെക്ഷൻ എഞ്ചിനീയർ ഹാരീസ് കെ,സിനിയർ സെക്ഷൻ എഞ്ചിനീയർ ഹബീബ് റഹ്മാൻ എന്നിവർ ഏറ്റുവാങ്ങി. റെയിൽ വേ സ്റ്റേഷന് സമീപം ലിങ്ക് റോഡിൽ നൊ പാർക്കിംഗ് സ്ഥാപിച്ചതും കൈമാറി. വെള്ളിമാട് കുന്ന് ഉദയത്തിൽ സൗണ്ട് സിസ്റ്റം ഏൽപ്പിച്ചു. ടൗൺ പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസർ സുനിത തൈത്തോടാൻ മാവൂർ സ്റ്റേഷനിലെ എം. ഇ. രാജേഷും ചേർന്ന് കിടപ്പിലായ രോഗി ക്കുള്ള ഉപകരണം ഏറ്റുവാങ്ങി.കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ സ്റ്റിലിന്റെ ഇരിപ്പിടം, സുരക്ഷ പെയിൻ & പാലിയേറ്റീവ് സോസിറ്റിക്ക് 10 എയർ ബെഡ്ഡുകൽ, ഗവർമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹെർബൽ ഗാർഡൻ, ഡിസ്ട്രിക്റ്റ് ഗവർണ്ണർ രാജേഷ് സുഭാഷിന്റെ സന്ദർശനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. പ്രസിഡന്റെ സന്നാഫ്പാലക്കണ്ടി അധ്യക്ഷത വഹിച്ചു.റോട്ടറി അസിസ്റ്റന്റ് ഗവർണർ ഡോക്ടർ പി. എൻ. അജിത മുഖ്യതിഥി ആയിരുന്നു.
വാർഡ് മെമ്പർമാരായ അബ്ദുൽ ഗഫൂർ, ഗിരിജ,സെ ക്രട്ടറി – കെ.നിതിൻ ബാബു,, ടി.അബ്ദുസ്സലാം പി. സി. മുജീബ് റഹ്മാൻ, സി. എസ്. ആഷിഖ്
എ. എം കെ ജെ തോമസ്, കെ വി സവീഷ് ,
കെ. വി. ഗീരീഷ്,യഹിയഖാൻ
കെ. രാഗേഷ്, യാസിർ റഹ്മാൻ,ഷൈജുസുഹൈൽ, അഷറഫ് ടി വി.അജീഷ് അത്തോളി എന്നിവർ സംസാരിച്ചു.