KERALAlocaltop news

പിഴയടക്കാൻ കാത്ത് നിന്ന് മുഷിയേണ്ട ; കൺട്രാൾ റൂമിന് സമീപം കാത്തിരിപ്പ് ഇരിപ്പിടം

 

കോഴിക്കോട് : വാഹന സംബന്ധമായ പിഴയൊടുക്കാൻ വരുന്നവർ ഏറെ നേരം നിൽക്കുന്ന കാഴ്ച ഇനി സിറ്റി പോലീസ് കൺട്രാൾ റൂമിന് സമീപം കാണില്ല . പിഴയടയ്ക്കാൻ കാത്തിരിക്കുന്നവർക്ക് ഇരിപ്പിടം റെഡി. മെറ്റൽ ഷീറ്റ് കൊണ്ട് നിർമ്മിച്ച തണൽ കാത്തിരിപ്പ് ഇരിപ്പിടത്തിന് ചുറ്റും ഗാർഡനും ഒരുക്കിയിട്ടുണ്ട്. റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി 10 ദിവസം കൊണ്ട് 50,000 ചിലവഴിച്ചാണ് ഇരിപ്പിടം പണി കഴിപ്പിച്ചത്. ജില്ലാ പോലീസ് അസോസിയേഷൻ ഭാരവാഹികളുടെ അഭ്യർത്ഥന പ്രകാരം സൈബർ സിറ്റി 2021-22 കാലത്തെ പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് തണൽ സന്ദർശക ഇരിപ്പിടം നിർമ്മിച്ചതെന്ന് സൈബർ സിറ്റി സന്നാഫ് പാലക്കണ്ടി പറഞ്ഞു. ഇരിപ്പിടത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി കമ്മീഷണർ ആമോസ് മാമ്മൻ നിർവ്വഹിച്ചു.റോട്ടറി സൈബർ സിറ്റി പ്രസിഡന്റ്‌ സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് കമ്മീഷണർമാരായ എം സി കുഞ്ഞി മൊയീൻ കുട്ടി, എ ജെ ജോൺസൺ ,ജില്ലാ പോലീസ് അസോസിയേഷൻ പ്രസിഡന്റ് – പി ആർ രഗീഷ് , സെക്രട്ടറി വി പി പവിത്രൻ , സൈബർ സിറ്റി സെക്രട്ടറി കെ നിതിൻ ബാബു, ഇലക്ട് പ്രസിഡന്റ് കെ വി സവീഷ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close