KERALAlocaltop news

കൽപ്പറ്റ ബൈപാസ് നിർമാണ വീഴ്ച്ച; രണ്ട് എഞ്ചിനിയർമാർക്ക് സസ്പെൻഷൻ

കൽപ്പറ്റ : വയനാട് ജില്ലയിലെ കൽപറ്റ ബൈപാസ് റോഡിൻറെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ കെആർഎഫ്ബി അസിസ്റ്റൻറ് എഞ്ചിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെ സസ്പെൻറ് ചെയ്യുവാനും കെആര്‍എഫ്ബി പ്രൊജക്ട് ഡയറക്ടറോടും എക്സിക്യൂട്ടീവ് എഞ്ചീനയറോടും വിശദീകരണം ചോദിക്കുവാനും തീരുമാനിച്ചു.

വർഷങ്ങളായുള്ള കൽപ്പറ്റ ബൈപാസ് പ്രശ്നം ജൂണ്‍ നാലിന് ജില്ല കളക്ടറുടെ അദ്ധ്യക്ഷതയിൽ ഞങ്ങൾ (പിഡബ്ല്യുഡി മിഷൻ ടീം)പങ്കെടുത്തുകൊണ്ട് ചേർന്ന വയനാട് ജില്ലയിലെ ഡിഐസിസി യോഗത്തിലെ പ്രധാന അജണ്ടയായിരുന്നു. കല്‍പ്പറ്റ ബൈപാസിന്‍റെ പ്രവൃത്തി നീണ്ടുപോകുന്നത് ജനങ്ങള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നത് യോഗത്തില്‍ പ്രത്യേകമായി ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം കുഴികള്‍ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ആറ് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കണമെന്നതും ഉള്‍പ്പെടെ കര്‍ശന നിലപാട് സ്വീകരിച്ചു മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.

യോഗത്തിലെ തീരുമാനങ്ങൾ പരിപൂർണമായി നടപ്പിലാക്കാൻ സാധിക്കാത്തതിന്റെ ഭാഗമായി കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്.

കാലാവസ്ഥ അനുകൂലമാകുന്നതിന് അനുസരിച്ച് അടിയന്തിരമായി റോഡ് ഗതാഗതയോഗ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടർ ഇതിൻറെ മേൽനോട്ടം നിർവ്വഹിക്കും. റോഡ് ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തി അടിയന്തിരമായി നടപ്പിലാക്കിയില്ലെങ്കില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടറോട് വകുപ്പിൻറെ നിലപാട് അറിയിച്ചിട്ടുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടത് ജില്ല കലക്ടറാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close