KERALAlocaltop news

ഓൺലൈൻ റമ്മി ഇനി നിയമവിരുദ്ധം; സർക്കാർ വിജ്ഞാപനം പുറത്തിറക്കി

കോഴിക്കോട്:

ഓണ്‍ലൈന്‍ റമ്മികളിയെ നിരോധിത കളികളുടെ പട്ടികയിലുള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. 1960ലെ കേരള ഗെയിമിങ്‌ ആക്‌ട്‌ സെക്‌ഷന്‍ 14 എയിലാണ്‌ ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയത്‌. 1960 ലെ കേരള ഗെയിമിങ്ങ്‌ നിയമത്തില്‍ ഓണ്‍ലൈന്‍ ചൂതാട്ടം, ഓണ്‍ലൈന്‍ വാതുവയ്‌പ്‌ എന്നിവകൂടി ഉള്‍പ്പെടുത്തുന്നതില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന്‌ കേരള ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ റമ്മിയും സമാനമായ ചൂതാട്ട പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന വെബ്‌ പോര്‍ട്ടലുകള്‍ക്കെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി നിര്‍ദേശം.

സംസ്‌ഥാനത്തു നിലവിലുള്ള നിയമം അനുസരിച്ച്‌ പരസ്യമായി പണംവച്ചു ചീട്ടുകളിക്കുന്നത്‌ കണ്ടാല്‍ പോലീസിന്‌ നിയമനടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റിലൂടെയുള്ള റമ്മി കളി ഈ നിയമപരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ പഴുത്‌ മുതലെടുത്താണ്‌ ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ സജീവമായത്‌. നിയമഭേദഗതി വന്നതോടെ ഈ ആപ്പുകള്‍ക്കെതിരെ പരാതി ലഭിക്കുന്ന മുറയ്‌ക്ക്‌ നിയമനടപടിയെടുക്കാന്‍ പോലീസിനാകും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close