KERALAlocaltop news

പരാതികൾ കേൾക്കാൻ പോലീസ് ആംഗ്യഭാഷ പഠിക്കുന്നു

കോഴിക്കോട് :

പോലീസ് സ്റ്റേഷനികളിൽ പരാതിയുമായോ സഹായമന്ന്വേഷിച്ചോ എതിർ കക്ഷിയായോ എത്തിപ്പെടുന്ന ഭിന്നശേഷിക്കാരായ സംസാരിക്കാൻ കഴിവില്ലാത്തവരെ സഹായിക്കാൻ കോഴിക്കോട് ജില്ലാ പോലീസ് തയ്യാറാകുന്നു.സംസാരത്തെ പല പോലീസ് സ്റ്റേഷനുകളും ഭിന്നശേഷി സൗഹൃദമായ രീതിയിൽ ഇരിപ്പിടങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടെങ്കിലും ഇതാദ്യമായാണ് ഒരു ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനികളിലെയും നാലോളം പോലീസ് ഉദ്യോഗസ്ഥർക്ക് indian sign language ൽ പ്രാഥമിക പരിശീലനം നൽകുന്നത്.രണ്ടു ദിവസങ്ങളിലായി 100 ഓളം പേർക്ക് പരിശീലനം നൽകുന്നതിനായി കോഴിക്കോട് ജില്ലാ പോലീസും composit regional centre ന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന പരിശീലന പദ്ധതി DIG & കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ. അക്ബർ IPS ഉദഘാടനം ചെയ്തു.CRC ഡയരക്ടർ (കേരളം),ഡോ :റോഷൻ ബിജിലീ .കെ.എൽ ,ഉമേഷ് .എ.(അസി: കമ്മീഷണർ ഓഫ് പോലീസ് ,സ്പെഷ്യൽ ബ്രാഞ്ച് കോഴിക്കോട് സിറ്റി ), നസീം .എം .(പ്രിൻസിപ്പൽ എബിലിറ്റി ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ ഹിയറിങ് ഇമ്പയേർഡ്) , ശ്രീമതി ലക്ഷ്മി ദേവി ,ക്ലിനിക്കൽ അസിസ്റ്റന്റ് എന്നിവർ സംസാരിച്ചു.

സംസാര ശേഷി ഇല്ലാത്തവരുടെ മൊഴികളും നിയമപരമായി കോടതിയിൽ തെളിവായി സ്വീകരിക്കുമെന്നിരിക്കെ അവരുടെ മൊഴികൾ രേഖപ്പെടുത്തുവാൻ നിലവിൽ പോലീസ് ഉദ്യോഗസ്ഥൻ ബാധ്യസ്ഥനാണ് .അവർ ഈ ഉത്തരവാദിത്തം നിർവഹിക്കാൻ പലപ്പോഴും വിദഗ്ധരുടെ സേവനം തേടുകയാണ് പതിവ്.എന്നാൽ ഈ ഉത്തരവാദിത്തം ശരിയായ രീതിയിൽ നിർവഹിക്കുവാൻ അവരുമായി സംവദിക്കാനും അവരുടെ കാര്യങ്ങൾ മനസ്സിലാക്കാനും കഴിയേണ്ടതുണ്ട് .കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലെയും തിരഞ്ഞെടുക്കപ്പെട്ട ഉദോഗസ്ഥർക്ക് പരിശീലനം കൊടുക്കുന്നത്.ഇത്തരമൊരു പരിപാടി പോലീസ് പൊതുജന ബന്ധം ശക്തിപ്പെടുത്താനും ഭിന്നശേഷി സൗഹൃദമായ പോലീസിങ് ഉണ്ടാകുമെന്നും പോലീസും നിങ്ങളോടെപ്പം ഉണ്ട് എന്ന സന്ദേശവും ഉത്‌ഘാടനത്തിൽ കമ്മീഷണർ പറഞ്ഞു.

കോഴിക്കോട് രൂപം കൊണ്ട അവർ റെസ്പോണ്സിബിലിറ്റി ടു ചിൽഡ്രൻ , സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ,ജാഗ്രത സമിതി തുടങ്ങീ പദ്ധതികളെല്ലാം മാതൃകാ പരമായ വിജയം കൈവരിക്കുകയും ജനപ്രീതിനേടുകയും ചെയ്തിട്ടുള്ളതും ,പിന്നീട് സംസ്ഥാന പ്രൊജക്റ്റ് ആയി മാറിയിട്ടുള്ളത് പോലെ ഈ പദ്ധതിയും കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിച്ച്‌ കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളും ഭിന്നശേഷി സൗഹൃതമാവുക എന്ന സ്വപ്നമാണ് പോലീസും സി CRC യും ചേർന്ന് നടപ്പിലാക്കുന്നത് എന്ന് പദ്ധതി കോഓർഡിനേറ്റർ കൂടിയായ എ.ഉമേഷ് പറഞ്ഞു.

പോലീസുകാരുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഒരു സമീപനം ഉണ്ടായതിൽ അതിയായ ആഹ്ലാദമുണ്ടെന്നും CRC യുമായി ഒത്തുചേർന്ന് പോലീസ് ഉദ്യോഗസ്ഥർക്കും ,പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന മറ്റ് ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി വിപുലമായ രീതിയിൽ ഭിന്നശേഷിക്കാർക്ക് തണലേകുന്നതിനു ഈ പദ്ധതി ഉപകരിക്കുമെന്നും ഇത് ഒരു പൈലറ്റ് പദ്ധതിയായി വ്യാപിപ്പിച്ച് കേരളം മുഴുവൻ വ്യാപിച്ച് ഇന്ത്യയിലാകെ വ്യാപിക്കുന്ന രീതിയിലേക്ക് വളർത്തിയെടുക്കുന്നതിനായി സ്വപ്നം കാണാനും അതിനായി പ്രവർത്തിക്കുവാനും ഇത് ഉപകരമാകുന്നുവെന്ന് CRC ഡയറക്ടർ ഡോ: റോഷൻ ബിജിലി പറഞ്ഞു.എബിലിറ്റി ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഫാൽക്കറ്റികളും വിദ്യാർത്ഥികളും പരിശീലനത്തിന് നേതൃത്വം നൽകി .നിറഞ്ഞ മനസോടെ പഠിച്ച കാര്യങ്ങളിൽ ചെറിയ പ്രായോഗിക പരീക്ഷണം കൂടി നടത്തിയാണ് ഇന്നത്തെ പരിശീലനം സമാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close