കോഴിക്കോട്: ഇൻസ്റ്റാ ഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ രണ്ടു യുവാക്കളെ എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. മക്കരപറമ്പ് സ്വദേശികളായ മുഹമ്മദ് നദാൽ (20), അഫ്ത്താബ് (21) എന്നിവരാണ് പോക്സോ കേസിൽ അറസ്റ്റിലായത്. എസ്.ഐ. ഇ.എം.സന്ദീപ്, എ എസ് ഐമാരായ കെ.എ.സജീവൻ, ജയേഷ് വാര്യർ, എസ്.സി.പി.ഒ ടി.കെ. ബാബു എന്നിവരാണ്
പ്രതികളെ മലപ്പുറത്ത് വച്ച് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 20 നാണ് രണ്ടു പേർ ചേർന്ന് പെൺകുട്ടിയെ വീട്ടുകാരറിയാതെ തട്ടിക്കൊണ്ടുപോയത്. ഇരുവരെയും കോഴിക്കോട് കോടതി റിമാൻറു ചെയ്തു.