കുറ്റ്യാടി : കുറ്റ്യാടി തണൽ കാമ്പസിൽ കുട്ടികൾ നേരിട്ട് നടത്തുന്ന എനബിൾ മിനി സൂപ്പർമാർക്കറ്റ് & കഫെ സപ്തമ്പർ 1 ന് രാവിലെ 1 1 മണിക്ക് ഡോ. സച്ചിത്തും തണലിലെ കുട്ടികളും ചേർന്ന് ഉദ്ഘാടനം ചെയ്യും .പ്രമുഖ വ്യവസായി ടി.ടി.കെ. അമ്മദ്ഹാജി ആദ്യവിൽപന നിർവഹിക്കും .
ഭിന്നശേഷിയുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കി ആരംഭിക്കുന്ന ഈ മിനി സൂപ്പർമാർകെറ്റിന്റെ പൂർണനിയന്ത്രണം തണൽ കരുണ സ്ക്കൂൾ വൊക്കേഷണൽ വിദ്യാർത്ഥികളാണ് നിർവഹിക്കുന്നത്. ശേഷിയിൽ ഭിന്നരായവർ നേരിട്ട് നടത്തുന്ന കേരളത്തിലെ ആദ്യത്തെ സൂപ്പർമാർക്കറ്റ് ആണ് കടിയങ്ങാട് ക്യാമ്പസ്സിൽ പ്രവർത്തനം ആരംഭിക്കുന്നതെന്ന കൗതുകവും തണലിൻ്റെ ഈ സംരംഭത്തിനുണ്ട്. ലാഭം മുഴുവൻ കുട്ടികൾക്കുതന്നെയാണ് വീതിച്ച് നൽകുകയെന്നതും പ്രധാനമാണ്’ .മക്കൾ നിർമ്മിച്ച ക്ലീനിങ് ഐറ്റംസ് ഉൾപെടെയുള്ള വിഭവങ്ങളും ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളും ഇവിടെ ലഭ്യമാണ് .ഭിന്നശേഷി സൗഹൃദ സമൂഹം രൂപപ്പെടുത്തുകയും അതുവഴി വിവിധ മേഖലകളിൽ വേർതിരിവുകൾ കൂടാതെ ഇടപെടാൻ സാധിക്കുകയും ചെയുന്നു എന്നതാണ് ഈ സംരംഭത്തിന്റെ സവിശേഷത . ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന മാതൃകാചുവടുവെപ്പിന് നാടും നാട്ടുകാരും സജീവ പിന്തുണയുമായി മുന്നിലുണ്ട്. സപ്ത 1 ന് രാവിലെ 1 മണിക്ക് നടക്കുന്ന ഉദ്ഘാടനചടങ്ങിൽ മുന്നൂറോളും ഭിന്ന ശേഷി മക്കളും അവരുടെ രക്ഷിതാക്കളും മനുഷ്യസ്നേഹികളും സമ്പന്ധിക്കും