കോഴിക്കോട്: കുടുംബ സംഗമങ്ങൾ വഴി പരസ്പര സ്നേഹം വർദ്ധിപ്പിക്കുമെന്ന് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പറഞ്ഞു. കോഴിക്കോട് മാങ്കാവ് മട്രോണ ഓഡിറ്റോറിയത്തിൽ നടന്ന നാഗത്താൻ കണ്ടി (എൻ.കെ) കുടുംബ സംഗമ ജനറൽ ബോഡി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ ബന്ധം ശിഥിലമായി കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ കുടുംബ സംഗമങ്ങൾക്ക് പ്രസക്തിയേറെയാണെന്നും, കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കുവാൻ പരസ്പര വീട്ടു വീഴ്ച്ച ചെയ്യണമെന്നും തങ്ങൾ പറഞ്ഞു. കമ്മിറ്റി ചെയർമാൻ എൻ.കെ അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ കവിത അരുൺ മുഖ്യാതിഥിയായി. അഡ്വ ബി.വി.എം റാഫി ആശംസകൾ നേർന്നു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. കുടുംബ ക്ലാസ്സ് സെഷൻ മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. പ്രമുഖ മോട്ടിവേഷനൽ സ്പീക്കർ നവാസ് പാലേരി ക്ലാസ്സ് നയിച്ചു. ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കലാപരിപാടികൾ അരങ്ങേറി. ജനറൽ സെക്രട്ടറി എൻ.കെ സാദിഖ് കൊണ്ടോട്ടി, എൻ.കെ അഹമ്മദ് കോയ ബാവ കൊമ്മേരി , മൊയ്തീൻ കുറ്റികാട്ടൂർ , സൈതലവി ബാവുട്ടി കൊമ്മേരി , അസീസ് പാറോപടി , മഠത്തിൽ ബാവ, കബീർ എൻ.കെ, ഫൈസൽ, എൻ.കെ, ഖാദർ എൻ.കെ, ശഫീഖ് ബാവ, അബ്ദു ചേവരമ്പലം, എൻ. കെ. സലീം, എൻ കെ അഷ്റഫ്, എൻ.കെ മുസ്തഫ, എൻ.കെ യൂസഫ് , എൻ.കെ കുഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി.