KERALAlocaltop news

എൻ.രാജേഷ് സ്മാരക മാധ്യമ പുരസ്കാരം ജോസി ജോസഫിന് ; പുരസ്കാര സമർപ്പണം സെപ്റ്റംബർ 13ന്

 

കോഴിക്കോട്‌:
പ്രമുഖ മാധ്യമ പ്രവർത്തകനും മാധ്യമം ന്യൂസ് എഡിറ്ററും മാധ്യമ​ ട്രേഡ് യൂണിയനിസ്റ്റുമായിരുന്ന എൻ. രാജേഷിന്റെ സ്മരണക്കായി ‘മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ’ (എം.ജെ.യു) ഏർപ്പെടുത്തിയ രണ്ടാമത് പുരസ്കാരത്തിന് ജോസി ജോസഫ് അർഹനായി. നിർഭയ മാധ്യമപ്രവർത്തനത്തിലൂടെ ഭരണകൂടങ്ങളുടെ കോർപറേറ്റ് സേവ തുറന്നു കാണിച്ചതിനാണ് പുരസ്കാരമെന്ന് എം.ജെ.യു ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു, മാധ്യമം ചീഫ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

എൻ. രാജേഷിന്റെ ചരമ വാർഷിക ദിനമായ സെപ്റ്റംബർ 13ന് രാവിലെ 10.30ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കവി റഫീക്ക് അഹമദ് പുരസ്കാരം സമർപ്പിക്കും. കാരവൻ ഓഡിയൻസ് ഡവലപ്മെന്റ് എഡിറ്റർ ലീന രഘുനാഥ് എൻ. രാജേഷ് സ്മാരക പ്രഭാഷണം നിർവഹിക്കും. എം.ജെ.യു പ്രസിഡന്റ് കെ.പി.റെജി അധ്യക്ഷത വഹിക്കും.
സംഘാടക സമിതി കൺവീനർ എം. സുൽഹഫ്, എം.ജെ.യു ​സെക്രട്ടറി ടി. നിഷാദ്, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ, പി.പി. ജുനൂബ് എന്നിവർ വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തു.

ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനായ ജോസി ജോസഫ്, അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ പുതിയൊരു മാതൃക തന്നെ സൃഷ്ടിച്ചിട്ടുണ്ട്. നിരന്തരമായ ഇടപെടലുകളിലൂടെ ഭരണവർഗ- കോർപറേറ്റ് അജണ്ടകളെ തുറന്നു കാണിച്ച ജോസി പലപ്പോഴും ഭരണകൂടവേട്ടക്കും ഇരയായി. ആദർശ് ഹൗസിങ് സൊസൈറ്റി അഴിമതി, കോമൺവെൽത്ത് ഗെയിംസ് അഴിമതി തുടങ്ങിയവ പുറത്തുകൊണ്ടുവന്നത് ജോസിയുടെ ഇടപെടലുകളാണ്. ഇത്തരം ഇടപെടലുകളുടെ ചരിത്രം വിശദീകരിക്കുന്ന രണ്ട് പുസ്തകങ്ങളും അദേഹം രചിച്ചു.
ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയാണ്. DNA ഉൾപ്പെടയുള്ള മാധ്യമ
സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ജോസി നിലവിൽ സ്വതന്ത്ര മാധ്യമ പ്രവർത്തകനാണ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close