KERALAlocaltop news

32 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; മൂവാറ്റുപുഴ സ്വദേശിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

കോഴിക്കോട് : 32 ലക്ഷം രൂപ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ശേഷം കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങി ബംഗളൂരിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ  നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.നടക്കാവ് പോലീസ് സ്‌റ്റേഷൻ ക്രൈം നമ്പർ – 1030/2014 U/s 420 IPC കേസിൽ ഉൾപ്പെട്ട് കോടതിയിൽ നിന്നും ജാമ്യം എടുത്ത് മുങ്ങി ,കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനാൽവർഷങ്ങളായി ബാംഗ്ലൂരിലും മറ്റ് ഇന്ത്യയുടെ വിവിധ പ്രദ്ദേശങ്ങളിലും  വിവിധ പേരുകളിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്ന ജോസഫ് വി.സി, ( 50 ), S/o ചാക്കോ, വട്ടമറ്റത്തിൽ (H), ഇരട്ടയാർ പി.ഒ മൂവാറ്റുപുഴ എന്നയാൾ പുതിയ സാമ്പത്തിക തട്ടിപ്പിനായി തയ്യാറെടുക്കുന്നതിനിടെ നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് പി.കെ യുടെ  നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ് എസ്.ബി. ,ശ്രീഹരി. കെ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത് എം.വി.,ഹരീഷ് കുമാർ.C, ലെനീഷ് .പി. എന്നിവർ ചേർന്ന് ബാംഗ്ലൂർ നിന്നും പ്രതിയെ തന്ത്രപരമായി കോഴിക്കോട് എത്തിച്ച് പിടികൂടുകയായിരുന്നു. കോഴിക്കോട് എത്തിയ പ്രതി മറ്റൊരാളുടെ സഹായത്തിൽ ഒരു പ്രമുഖ ഹോട്ടലിൽ വ്യാജ വിലാസത്തിൽ റൂമെടുത്ത് താമസിക്കുക യായിരുന്നു.പരാതിക്കാരനായ വില്ലി ജോസഫ്, s/o ജോസഫ് മനക്കൽ (H), നായരമ്പലം, എറണാകുളം എന്നയാൾക്ക് ബിസ്നസ് ആവിശ്യത്തിന് 15 കോടി രൂപ നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാളിൽ നിന്ന് 32 ലക്ഷം രൂപ കൈപ്പറ്റിയത്. കേരളത്തിലെ പല ജില്ലകളിലും പ്രതി സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് സoശിയിക്കുന്നു പ്രതിയെ കോഴിക്കോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close