
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ നഗരത്തിൽ അക്രമം നടത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. നടക്കാവ് പൊലീസ് മൂന്നുപേരെയും നല്ലളം പൊലീസ് രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ചെലവൂർ കൊല്ലറയ്ക്കൽ വീട്ടിൽ മുഹമ്മദ് ബഷീർ (52), നടക്കാവ് നാലുകുടി പറമ്പിൽ ജംഷീർ (32), പുതിയകടവ് സജ്ന നിവാസിൽ ജംഷീർ (31) എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
നല്ലളത്ത് കെ.എസ്.ആർ.ടി.സി ബസിനു നേരെ ആക്രമണം നടത്തിയ മറാട് ചങ്ങമ്പൊതിപ്പറമ്പ് നിവാസികളായ മംഗലശ്ശേരി മുഹമ്മദ് ഹാതിം (38), ബൈതുൽ ഉമ്മറിലെ അബ്ദുൽ ജാഫർ (33) എന്നിവരെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.