കോഴിക്കോട് : സമീപകാലത്ത് പോലീസിനെ പ്രതിക്കൂട്ടിലാക്കി ഉയർന്നുവരുന്ന വിമർശനങ്ങൾക്ക് കാരണം കഠിനഹൃദയരായ ജില്ലാ പോലീസ് മേധാവികളെന്ന് തുറന്നു പറഞ്ഞ് റിട്ട. ഡി വൈ എസ് പി യുടെ ഫേസ്ബുക്ക് പോസ്റ്റ് . പോലീസിന്റെ വാട്സ് ആപ് ഗ്രൂപ്പുകളിൽ ഇതിനകം വൈറലായ പോസ്റ്റ് ഇങ്ങനെ – ” “പട്ടാളക്കാരനെയും സഹോദരനെയും പോലീസ് ക്രൂരമായി തല്ലി ചതച്ചു. കള്ളക്കേസിൽ കുടുക്കി… പട്ടാളക്കാരന്റെ കല്യാണം മുടങ്ങി…സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലുള്ള സഹോദരന് ജോലി നഷ്ടപ്പെടുമെന്ന അവസ്ഥ…..ഇതുപോലുള്ള സംഭവങ്ങൾ സംസ്ഥാനത്തു അടിക്കടി വർധിച്ചു വരുന്നു…. എല്ലാറ്റിനും ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ!!!!!”നവ മാധ്യമങ്ങളും ദൃശ്യ പത്ര മാധ്യമങ്ങളും ഇത്തരം സംഭവങ്ങളെ ഈ തരത്തിൽ വിധി എഴുതാൻ മത്സരിക്കുന്നു. എന്നാൽ യഥാർത്ഥ വസ്തുത എന്താണ്?. മുഖ്യമന്ത്രിയെ വിമർശിക്കുന്നവർ ജില്ലാ തലങ്ങളിൽ പോലീസിൽ നടക്കുന്ന കാര്യങ്ങൾ കണ്ണ് തുറന്ന് കാണേണ്ടതായിട്ടുണ്ട്.
മികച്ച ജില്ലാ പോലീസ് മേധാവി താനാണെന്ന് തെളിയിക്കാനുള്ള IPS ഓഫീസർമാരുടെ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്ന മാനസികമായ സമ്മർദ്ദമാണ് ഇത്തരം ക്രൂര കൃത്യങ്ങൾക്ക് പോലിസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത്.ഓരോ SHO മാർക്കും target നിശ്ചയിച്ചു അത് achieve ചെയ്തില്ലെങ്കിൽ wireless മുഖാന്തിരവും ഫോൺ മുഖാന്തിരവും മാനസികമായി പീഡിപ്പിക്കുന്ന ഒട്ടേറെ ജില്ലാ പോലീസ് മേധാവികൾ ഇവിടെ ഉണ്ട്. ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള പോലീസ് ഉദ്യോഗസ്ഥർ target achieve ചെയ്തില്ല എന്ന പേരിൽ മാത്രം മാനസിക പീഡനത്തിനിരയാക്കപ്പെടുന്നു. എങ്ങനെയും target തികക്കാനുള്ള പരക്കം പാച്ചിലിനിടയിൽ അവർ കള്ള ക്കേസുകൾ പോലും എടുക്കാൻ നിർബന്ധിതരാകുന്നു. അതും സാധിച്ചില്ലെങ്കിൽ ആ നിരാശയും മാനസിക സമ്മർദ്ധവും സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്കെതിരെ പ്രയോഗിക്കുന്നു. Target തിക ക്കാനുള്ള തത്രപ്പാടിനിടയിൽ day off, ലീവ് എന്നിവ ചോദിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് dysp മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർ . ലീവ് ചോദിച്ചാൽ എത്ര NDPS കേസ് എടുത്തു എന്ന ചോദ്യം ഭയന്ന് കീഴുദ്യോഗസ്ഥർ അവധി ചോദിക്കാൻ ഭയപ്പെടുന്നു. Daily target തികഞ്ഞില്ലെങ്കിൽ പിറ്റേ ദിവസത്തെ സാട്ട ( zatta ) എങ്ങനെ അഭിമുഖീകരിക്കുമെന്നുള്ള ഭീതിയിലാണ് പല SHO മാരും. ഇത്തരം മാനസിക സമ്മർദ്ദമാണ് അവരെ മനുഷ്യാവകാശ ധ്വoസനങ്ങൾക്ക് പ്രേരിപ്പിക്കുന്നത്.
കാസറഗോഡ് ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ടയാണ് അടുത്ത കാലത്ത് നടന്നിട്ടുള്ളത്. സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച ഓഫീസർമാരാണ് കാസറഗോഡ് ജില്ലയിലുള്ളത്. അവരെ ഫലപ്രദമായി ഉപയോഗിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ആയതാണ് ഈ മികച്ച നേട്ടത്തിന് ആധാരം. പക്ഷേ, ഒരു SHO ദിവസവും കുറഞ്ഞത് രണ്ട് NDPS കേസെങ്കിലും എടുക്കണമെന്ന നിർദേശം പല ഓഫീസർമാരിലും കനത്ത സമ്മർദ്ദമുണ്ടാക്കുന്നു. തലേ ദിവസം എത്ര കേസ് പിടിച്ചാലും അന്ന് target തികച്ചില്ലെങ്കിൽ അതിനു വിശദീകരണം നൽകണമെന്നത് അവരുടെ ഉറക്കം കെടുത്തുന്നു. 17 പോലിസ് സ്റ്റേഷനുള്ള കാസറഗോഡ് ജില്ലയിൽ ഒരു ദിവസം 2 NDPS കേസ് എന്ന തോതിൽ മിനിമം 34 കേസ്. അങ്ങനെ ഒരു മാസം കുറഞ്ഞത് 34×30=1020 കേസ്. ഇതെവിടെ നിന്ന് സംഘടിപ്പിക്കും?. മാസാവസാനം പത്രമാധ്യമങ്ങളിൽ വലിയ വാർത്ത. ജില്ലാ പോലീസ് മേധാവിക്ക് അഭിനന്ദനങ്ങൾ, പൂച്ചെണ്ടുകൾ. മയക്കുമരുന്ന് മാഫിയക്കെതിരെ കുരിശു യുദ്ധമെന്നു പ്രഖ്യാപനം.അതിനു പിറകിലെ SHO മാരുടെ യാതനകൾ അറിയാത്ത മാധ്യമങ്ങൾ. Target തരപ്പെടുത്താനുള്ള പരക്കംപാ ച്ചിലിൽ നിയന്ത്രണം വിട്ടുപോകുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ കഷ്ടപ്പാടും ദേഷ്യവും ഒക്കെ കൈയിൽ കിട്ടുന്ന പൊതുജനങ്ങളോട് തീർക്കുന്നു. Target തികക്കുന്നതിനു സാധാരണ ബീഡിയോ സിഗററ്റോ വലിക്കുന്നവരെ പിടികൂടി പകരം കഞ്ചാവ് ബീഡി വെച്ച് കേസ്സെടുത്തു ജാമ്യത്തിൽ വിടുന്ന അവസ്ഥ വരെ ജില്ലയിൽ ഉണ്ടെന്ന് പോലീസുകാരുടെ ഇടയിൽ സംസാരമുണ്ട്.
മയക്കുമരുന്നിനെതിരെയുള്ള campaign ആണ് ഇപ്പോൾ സംസ്ഥാനമെങ്ങുംനടക്കുന്നത്. അത് കൊണ്ട് NDPS കേസിലാണ് ഇപ്പോഴത്തെ target. കോവിഡ് കാലത്ത് target തികക്കാൻ സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കെതിരെയും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവക്കെതിരെയും ഒക്കെ അവർ പോലും അറിയാതെ KEDO Act പ്രകാരം കേസ്സെടുത്തു ജാമ്യം കൊടുത്തായിരുന്നു target തികച്ചിരുന്നത്. ഒരു suo-moto കേസിൽ ഒന്നിലധികം ആളുകളെ അറസ്റ്റ് ചെയ്‌താൽ ഒന്നിലധികം കേസ്സെടുത്ത് എണ്ണം കൂട്ടുന്ന രീതിയും ഉണ്ട്. ഇത്തരം കൃത്രിമങ്ങൾ മാധ്യമങ്ങുളുടെയോ രാഷ്ട്രീയക്കാരുടെയോ ശ്രദ്ധയിൽ പെട്ടാൽ നടപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ.അല്ലെങ്കിൽ അതിന്റെ credit മേലുദ്യോഗസ്ഥർക്ക്. ചുരുക്കത്തിൽ പോലീസുദ്യോഗസ്ഥർ കാണിക്കുന്ന അതിക്രമങ്ങളുടെയും മനുഷ്യാവകാശധ്വാസനങ്ങളുടേയുമൊക്കെ പാറ്റന്റ് അതാത് DPC മാർക്കാണ്. കീഴ്ദ്യോഗസ്ഥരുടെ ആത്മാർത്ഥതയിലും കഴിവിലും വിശ്വാസമർപ്പിക്കാതെ target നിശ്ചയിച്ചു കീഴ്ദ്യോഗസ്ഥരെ നിയമ വിരുദ്ധ പ്രവർത്തികൾക്ക് പ്രേരിപ്പിക്കുന്ന ഏർപ്പാട് നിർത്താതിടത്തോളം കാലം ഇത്തരം മർദ്ദനങ്ങളും പെരുമാറ്റ ദൂശ്യങ്ങളും പോലീസിൽ തുടരുക തന്നെ ചെയ്യും. Dysp മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർക്ക് സ്വാതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം കൊടുത്ത് അവരുടെ മാനസിക സമ്മർദ്ദം കുറക്കേണ്ടത് അത്യാവശ്യമാണ്. താഴെ തട്ടിൽ മാനസിക സമ്മർദം കുറച്ചു ഓഫും അവധിയും കൃത്യമായി കൊടുത്ത് ഉല്ലാസവാന്മാരായി ജോലിയെടുക്കാനുള്ള അന്തരീക്ഷം ഉണ്ടായാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാം. അതിന് അതാത് ജില്ലാ പോലീസ് മേധാവികൾ തന്നെ വിചാരിക്കണം. പ്രാ ഗൽഭ്യം തെളിയിക്കേണ്ടത് ജനങ്ങളുടെ നെഞ്ചിൽ കയറിയല്ല എന്ന സാമാന്യ തത്വം മനസ്സിലാക്കിയാൽ നന്ന് “.