ബേപ്പൂർ: വീട്ടിൽ വെച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയയാളെ സിറ്റി ക്രൈം സ്ക്വാഡും ബേപ്പൂർ പോലീസും ചേർന്ന് പിടികൂടി. ബേപ്പൂർ തവളക്കുളം സ്വദേശി വല്ലാതൊടി പറമ്പിൽ രാജീവ് ആണ് ബേപ്പൂർ പോലീസിന്റെ പിടിയിലായത്.
(47)
വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് ഇയാൾ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്നത്. വൈകുന്നേരം മുതൽ അർദ്ധരാത്രി വരെ നിരോധിത പുകയില കച്ചവടം നടക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ രാത്രികാലങ്ങളിൽ നിരോധിത പുകയില തേടിയെത്തുന്ന വീട്ടിൽ ബേപ്പൂർ സബ് ഇൻസ്പെക്ടർ ഷൈജയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നിരോധിത പുകയില പാക്കറ്റുകൾ ബേപ്പൂർ പോലീസ് പിടിച്ചെടുത്തു. ഒരു പാക്കറ്റിന് അറുപത് രൂപ ഈടാക്കിയാണ് വിൽപന നടത്തുന്നത്. ഇൻസ്പെക്ടർ വി.സിജിത്തിൻ്റെ നേതൃത്വത്തിൽ ബേപ്പൂർ പോലീസ് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത് ബേപ്പൂർ സബ് ഇൻസ്പെക്ടർ ജയരാജ് സീനിയർ സിപിഒ അനൂപ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.