കൽപ്പറ്റ :- യുവജനതാദൾ എസ്സും കൽപ്പറ്റ ഗ്രീൻവാലി സ്കൂളും ലഹരിക്കെതിരെ ബോധവൽക്കരണം നടത്തി ശ്രദ്ധേയമായി.കുട്ടിക്കൾ പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ചു പകരം ചെടികൾ നട്ടു. തുടർന്ന് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി കെ എസ് ഉദ്ഘാടനം ചെയ്ത ബോധവൽകരണ ക്ലാസ്സ്.ജോഷി തമ്പാനം കുട്ടികൾക്കു ക്ലാസ്സ് എടുത്തു. യുവജനതാദൾ ജില്ലാ പ്രസിഡന്റ് അമീർ അറക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സൈഫുള്ള വൈത്തിരി സ്വാഗതവും,കുര്യാക്കോസ് മുള്ളമട,മുഹമ്മദലി ഫൈസി, എൻ കെ മുഹമ്മദ് കുട്ടി,വി പി വർക്കി,അന്നമ്മ പൗലോസ്,പ്രേം രാജ് ചെറുകര,സി കെ ഉമ്മർ, കെ കെ ദാസൻ,അസീം പനമരം,അനൂപ് മാത്യു കെ,കെ അസീസ്,നിസാർ പള്ളിമുക്ക്,ഉനൈസ് കലൂർ,എന്നിവർ സംസാരിച്ചു.ഹബീബ് നൂറനി നന്ദി രേഖപ്പെടുത്തി