കൂടരഞ്ഞി : കൂടരഞ്ഞി വില്ലേജിൽ പെട്ട പീടികപ്പാറയിലും കോനൂർ കണ്ടിയിലും കാട്ടാന ഇറങ്ങിയ വ്യാപക നാശം വിതയുക്കുകയും പരിസരവാസികളെ ഭീതിയുടെമുൾമുനയിൽ നിർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്, കാട്ടാനകളും കുഞ്ഞും പ്രസതുത സ്ഥലത്ത് ഉണ്ട് എന്ന് സ്ഥലവാസികൾ ഭീതിയോടെ പറയുന്നു, ഫോറസ്റ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചതു കൊണ്ടു മാത്രം പരിഹാരമാകുന്നില്ല, ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിന്റെ നൈറ്റ് പട്രോളിംഗ് ആനശല്യം മാറുന്നതുവരെ കോന്നൂർക്കണ്ടി-പീടികപ്പാറ ഭാഗത്ത് വേണമെന്ന് കാസാൻ ജനത പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു, ഒരു വർഷം മുമ്പാണ് കർഷകനെ കാട്ടാന ചവിട്ടി കൊന്നത് , കാട്ടാന ശല്യം രൂക്ഷമാകാതിരിക്കാനുള്ള അടിയന്തിര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കിസാൻ ജനതാ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോർജ് പ്ലാക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പി.എം.തോമസ് മാസ്റ്റർ, ജോൺസൺ കുളത്തിങ്കൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, വിത്സൻ പുല്ലുവേലിൽ, ടോമി ഉഴുന്നാലിൽ, ജോയി ആലുങ്കൽ, ജയിംസ് കൂട്ടിയാനി, ജോർജ് മംഗര , ഹമീദ് ആറ്റുപുറം മുഹമ്മത് കുട്ടി പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു