KERALAlocaltop news

വൈദ്യരത്നം മാതൃഗേഹം പ്രസവ രക്ഷാ ചികിത്സാ പദ്ധതി

 

കോഴിക്കോട് :  പ്രസവ ശേഷം അമ്മയുടെയും കുഞ്ഞിന്റെയും സമ്പൂർണ ആയുർവേദ പരിചരണം, ഇനി അവരവരുടെ വീടുകളിൽ തന്നെ നിന്ന് കൊണ്ട് ചെയ്യാനുള്ള അവസരം ഒരുക്കുന്നു വൈദ്യരത്‌നം കോഴിക്കോട് ട്രീറ്റ്മെന്റ് സെന്റർ.

സ്വന്തം ഗൃഹാന്തരീക്ഷത്തിൽ നിന്നുകൊണ്ട് തന്നെ ശാസ്ത്രീയ രീതിയിൽ നൽകുന്ന പരമ്പരാഗത പ്രസവരക്ഷാ ചികിത്സയിൽ, ആയുർവേദ വിധി പ്രകാരമുള്ള ഉഴിച്ചിൽ, വേതു കുളി, മുഖലേപം മുതലായ ചികിത്സകൾ ഉൾപ്പെടുന്നു. 14, 21, 28 ദിവസത്തെ വ്യത്യസ്ത പാക്കേജുകളിൽ ലഭ്യമായ ഈ ചികിത്സ, വിദഗ്ധരായ ലേഡി ഡോക്ടർമാരുടെയും, പരിചയസമ്പന്നരായ തെറാപിസ്റ്റുകളുടെയും മേൽനോട്ടത്തിൽ ചെയ്യുന്നു. ആയുർവേദ വിധിപ്രകാരം തയ്യാർ ചെയ്ത അരിഷ്ടം, ലേഹ്യം മുതലായ പ്രസവരക്ഷാ മരുന്നുകളും കൂടി ഉൾപ്പെടുന്നതാണ് പാക്കേജ്.

ചികിത്സയോടൊപ്പം അബ്‌ഡോമിനൽ ബാൻഡേജ് (വയറു കെട്ടൽ), പോസ്റ്റ്‌ നേറ്റൽ യോഗ, പോസ്റ്റ്‌ പാർട്ടം ഡിപ്രഷൻ, ടെൻഷൻ, ഉത്കണ്ട പോലുള്ള മാനസിക വിഷമങ്ങൾക്ക് സൈക്കോളജിക്കൽ സപ്പോർട്ടും, കൗൺസലിങ്ങും ലഭ്യമാണ്.

പ്രസവരക്ഷക്കും, അമ്മയുടെയും കുഞ്ഞിന്റെയും എണ്ണതേച്ചുകുളി മുതലായ കാര്യങ്ങൾക്കും ആളുകളെ കിട്ടാൻ പ്രയാസപ്പെടുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്രീയ രീതിയിൽ അവരവരുടെ വീടുകളിൽ തന്നെ നിന്നുകൊണ്ട് അത്തരം ചികിത്സക്കുള്ള അവസരം ഒരുക്കുകയാണ് കോഴിക്കോട് പുഷ്പ ജംഗ്ഷനിലെ വൈദ്യരത്‌നം ട്രീറ്റ്മെന്റ് സെന്റർ. കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട നമ്പർ 9746732696, 0495 2302696

പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് കോർപറേഷൻ ആരാധ്യ മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. വൈദ്യരത്നം സെയിൽസ് & മാർക്കറ്റിംഗ് ഹെഡ് സുരേഷ്. എം. പി അധ്യക്ഷത വഹിച്ച ചടങ്ങിൽ, വാർഡ് കൗൺസിലർ പി. ഉഷാദേവി ടീച്ചർ ആശംസ അർപ്പിച്ചു സംസാരിച്ചു. വൈദ്യരത്നം സീനിയർ ഫിസിഷ്യൻ ഡോ. കെ. എസ്സ്. വിമൽ കുമാർ സ്വാഗതവും, സെയിൽസ് മാനേജർ ശ്രീജിത്ത്‌ ഉണ്ണി മുഖ്യ പ്രഭാഷണവും, സോണൽ സെയിൽസ് മാനേജർ ഷിജീഷ്. കെ നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പ്രസവശേഷമുള്ള അമ്മയുടെയും കുഞ്ഞിന്റെയും സമ്പൂർണ ആയുർവേദ പരിചരണത്തിനുള്ള പ്രായോഗിക പരിശീലനം വൈദ്യരത്നം ഫിസിഷ്യൻ ഡോ. അനുശ്രീ. ഇ നയിച്ചു. സൗജന്യ സ്ത്രീ രോഗ ചികിത്സാ ക്യാമ്പിന് വൈദ്യരത്നം സീനിയർ ഫിസിഷ്യൻ ഡോ. കെ. എസ്സ്. വിമൽ കുമാർ, ഫിസിഷ്യൻ ഡോ. അനുശ്രീ. ഇ എന്നിവർ നേതൃത്വവും നൽകി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close