റാസൽ ഖൈമ: മഴയെത്തുടർന്ന് ജബൽ ജെയ്സിലേക്കുള്ള റോഡ് അടച്ചതായി റാസൽഖൈമ പോലീസ് അറിയിച്ചു. താഴ്വരയിൽ വെള്ളം കയറിയതായി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അതോറിറ്റി അറിയിച്ചു. ഇതിന് പുറമെ കാലാവസ്ഥാ വ്യതിയാനവും റോഡ് അടച്ചിടാൻ കാരണമായി.മഴക്കാലത്ത് അതീവ ജാഗ്രതയോടെ വാഹനമോടിക്കാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവരോട് സുരക്ഷ കണക്കിലെടുത്ത് താഴ് വരകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴയാണ് പെയ്തത്. പലയിടങ്ങളിലും മഴയോടൊപ്പെ ഇടിയും മിന്നലും ഉണ്ടായിരുന്നു. driver നിലവിൽ പകൽ സമയത്ത് കാറ്റ് വീശാനും സാധ്യതയുണ്ട്. ഈ പ്രതികൂല കാലാവസ്ഥ ബുധനാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ശക്തമായ മഴയുണ്ടാകുമ്പോള്‍ മുന്‍കരുതലെടുക്കാനും വെള്ളപ്പൊക്കമുള്ളതും മഴവെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും പ്രദേശവാസികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എമിറേറ്റുകളിലുടനീളമുള്ള ഇലക്ട്രോണിക് ബോര്‍ഡുകള്‍ ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കാലത്ത് സുരക്ഷിതമായി വാഹനമോടിക്കാന്‍ അബുദാബി പോലീസ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. പ്രതികൂല കാലാവസ്ഥയില്‍ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ആറ് നിര്‍ദേശങ്ങളും വാഹനമോടിക്കുന്നവർക്കായി പൊലീസ് മുന്നോട്ട് വച്ചിട്ടുണ്ട്.
വാഹനമോടിക്കുന്നവർക്കുള്ള നിർദേശങ്ങൾ
1.ലോ ലൈറ്റുകള്‍ ഉപയോഗിക്കുക
2.സുരക്ഷിത അകലം പാലിക്കുക മാത്രമല്ല, സുരക്ഷാ അകലം ഇരട്ടിയാക്കുകയും ചെയ്യുക
3.മഴക്കാലത്ത് റോഡുകള്‍ വഴുക്കലാകുന്നതിനാല് വേഗത കുറയ്ക്കുക
4.വെള്ളം കയറിയ റോഡുകളിലൂടെ വാഹനമോടിക്കാതിരിക്കുക
5.വാഹനത്തില്‍ ആവശ്യമായ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കണം
6.ഡ്രൈവര്‍മാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന കാര്യങ്ങളായ മൊബൈല്‍ ഉപയോഗം, മഴയുടെ വീഡിയോകള്‍ അല്ലെങ്കില്‍ ചിത്രങ്ങള്‍ എടുക്കുക, ഭക്ഷണം കഴിക്കുന്ന എന്നിവ ഒഴിവാക്കുക