ദുബൈ : . യു.എ.ഇ ഇന്ധന വില സമിതി 2023 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു . അറിയിപ്പ് പ്രകാരം ഇന്ധന വിലകളിൽ 2022 ഡിസംബർ മാസത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.78 ദിർഹമാണ് ജനുവരി മാസത്തെ വില. നേരത്തെ ഡിസംബർ മാസത്തിൽ ലിറ്ററിന് 3.30 ദിർഹം ആയിരുന്നു വില. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.67 ദിർഹമാണ് പുതിയ വില. ഡിസംബർ മാസത്തിൽ ലിറ്ററിന് 3.18 ദിർഹം ആയിരുന്നു. ഡിസംബർ മാസത്തിൽ ലിറ്ററിന് 3.74 ദിർഹം ആയിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.59 ദിർഹമാണ് പുതുക്കിയ വില. ഡീസൽ ലിറ്ററിന് 3.29 ദിർഹമാണ് ഇനി നൽകേണ്ടത്. ഡിസംബർ മാസത്തിൽ ലിറ്ററിന് 3.74 ദിർഹം ആയിരുന്നു ഡീസൽ വില . പ്രവാസികൾ അടക്കമുള്ള നല്ല ആശ്വാസമായിരിക്കയാണ് ഈ പുതുവത്സര സമ്മാനം.
Related Articles
September 4, 2024
133
പ്രസിദ്ധപ്പെടുത്തിയ ESA മാപ്പ്, സർക്കാരിൻ്റെ മലയോര ജനതയോടുള്ള വെല്ലുവിളി: കർഷക കോൺഗ്രസ്
January 27, 2024
159