KERALAlocaltop news

കോഴിക്കോട് വീണ്ടും വൻ ലഹരി മരുന്ന് വേട്ട ; പയ്യാനക്കൽ സ്വദേശികളായ മൂന്ന് പേർ പിടിയിൽ

 

കോഴിക്കോട് : മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം വില്പനക്കായി കൊണ്ടുവന്ന 84 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എയും 18 ഗ്രാം ഹാഷിഷുമായി പയ്യാനക്കൽ സ്വദേശികളായ തിരുത്തിവളപ്പ് അബ്ദുൽനാസർ (36 വയസ്)പണ്ടരത്ത് വളപ്പ് ഷറഫുദ്ധീൻ (37 വയസ്) തിരുത്തിവളപ്പ് ഷബീർ (36 വയസ്)എന്നിവരെ
കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), സബ് ഇൻസ്‌പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ടൗണ് പോലീസും ചേർന്ന് പിടികൂടി.
ട്രെയിനിൽ നിന്നിറങ്ങിയ പ്രതികളുടെ സോക്ക്‌സിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.

ഇവർ കുളു മണാലി വിനോദ യാത്രകൾ സംഘടിപ്പിക്കുകയും അതിലൂടെ യുവതികൾ ഉൾപ്പടെയുള്ള അനുയോജ്യനായ യാത്രക്കാരെ കണ്ടെത്തി കാരിയർ മരായി ഉപയോഗിച്ച് ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തുകയായിരുന്നു പതിവ് ആയതിനാൽ ഇവരെ പിടികൂടുക പൊലീസിന് വെല്ലുവിളിയായിരുന്നു. കൂടാതെ പിടിക്കപ്പെടാതിരിക്കാൻ പണം നേരിട്ട് വാങ്ങാതെയും ലഹരി നേരിട്ട് ഏല്പിക്കാതെ ഗൂഗിൾ ലൊക്കേഷൻ സഹായത്തോടെ കൈമാറുകയുമായിരുന്നു പതിവ്. എന്നാൽ ഇയാളുടെ ഇടപാടുകൾ വളരെ കാലമായി സൂക്ഷ്മമായി നിരീക്ഷിച്ച പോലീസ് ഇയാളെ ലഹരി മരുന്നോടെ വലയിലാക്കുകയായിരുന്നു.

പിടികൂടിയ ലഹരി മരുന്ന് ആർക്കെല്ലാമാണ് കൊടുക്കുന്നതെന്നും മുൻപ് എത്ര തവണ കൊണ്ടുവന്നെന്നും കൂടുതൽ അന്വഷണം നടത്തിയാലെ മനസിലാക്കാൻ സാധിക്കു വെന്ന് ടൗൺ ഇൻസ്പെക്ട്ടർ ബൈജു കെ ജോസ് പറഞ്ഞ

ബാംഗ്ലൂർ കേന്ദ്രീകരിച്ച് വിതരണം നടക്കുന്ന പ്രധാന സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ലഹരി മരുന്നാണ് മെത്തലീൻഡയോക്സി മെത്താംഫീറ്റമിൻ എന്നറിയപ്പെടുന്ന എം.ഡി.എം.എ. ഇവ നിര്മിച്ചെടുക്കുന്നത് കുക്കിങ് ലാബ് എന്നറിയപ്പെടുന്ന രഹസ്യ കേന്ദ്രങ്ങളിലാണ്.
കുക്കിംഗ് ലാബുകളുടെ ഉത്പാദന രീതികൾ അറിയുന്ന നീഗ്രോ വിഭാഗങ്ങളും ഡൽഹി കേന്ദ്രീകരിച്ചണ് പ്രവർത്തിക്കുന്നത്. ഡൽഹിയിൽ ഉൽപ്പാദിപ്പിക്കുന്ന എം.ഡി.എം.എ ക്ക് കേരളത്തിൽ വൻ ഡിമാൻഡ് ആണെന്നുള്ളതും സാധാരണ മറ്റു സംസ്ത്ഥാനങ്ങളിലെ എംഡി എം എ ക്ക് ഗ്രാമിന് 3000 രൂപയാണെങ്കിൽ ഡൽഹിയിൽ നിന്നുള്ള എംഡി എം എ വിപണിയിൽ പതിനായിരം രൂപ വില ലഭിക്കും എന്നതും ഡൽഹി ലഹരി മരുന്നിന് ഡിമാൻഡ് കൂട്ടുന്നു. പിടികൂടിയ ലഹരി മരുന്നിന്ന് വിപണിയിൽ 15 ലക്ഷത്തോളം രൂപ വിലവരും .              ലഹരി മരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്
കഴിഞ്ഞ ദിവസങ്ങളിൽ കെ എസ് ആർ ട്ടി സി ബസ്റ്റാന്റിന് പരിസരത്ത് നിന്ന് കോട്ടയം സ്വദേശിയായ ജോസഫ് എന്ന ആളിൽ നിന്ന് 3 കിലോ കഞ്ചാവും അടിവാരം സ്വദേശികളായ നാല് പേരിൽ നിന്ന് 25 കിലോ കഞ്ചാവ് പിടികൂടിയിരുന്നു ഡാൻസാഫിന്റെ നേതൃത്ത്വത്തിൽ ഈ മാസത്തെ മൂന്നാമത്തെ വലിയ ലഹരി മരുന്ന് വേട്ടയാണ് നടത്തുന്നത്.

ഡാൻസാഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, അബ്ദുറഹിമാൻ സീനിയർ സി.പി.ഒ കെ അഖിലേഷ്, അനീഷ് മൂസാൻവീട് സി.പി.ഒ മാരായ ജിനേഷ് ചൂലൂർ,സുനോജ് കാരയിൽ, അർജുൻ അജിത്, ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സിയാദ്, പോലീസുകാരായ ബിനിൽ, ഷൈജേഷ് കുമാർ, ആർ.രാഗേഷ്, ജിതേന്ദ്രൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close