KERALAlocaltop news

കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിവാദം ; മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച സിവിൽ പോലീസ് ഓഫീസറെ പത്തനംതിട്ടയ്ക്കു “തട്ടി “

 

കോഴിക്കോട് : കെ. ആർ. നാരായണൻ ഇൻ സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അടൂരിനെതിരേ വിമർശനങ്ങൾ ഉയരുന്നതിനിടെ, മുഖ്യമന്ത്രി പ്രശംസിച്ചതിനെ പരോക്ഷമായി വിമർശിച്ച് ഫേസ്ബുക്ക്‌ പോസ്റ്റിട്ട സിവിൽ പോലീസ് ഓഫീസറെ സ്ഥലം മാറ്റി.

കോഴിക്കോട് സിറ്റിയിലെ ഫറോക് സ്റ്റേഷനിലെ ഉമേഷ്‌ വള്ളിക്കുന്നിനെയാണ് സ്ഥലം മാറ്റി എഐജി ഹരിശങ്കർ ഉത്തരവിറക്കിയത്. സ്ഥലം മാറ്റം സംബന്ധിച്ച് ‘ഇ ന്യൂസ്‌ ‘കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. പൊതുജന ആക്ഷേപം എന്ന് വ്യക്തമാക്കിയാണ് സ്ഥലം മാറ്റം.

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിൽ ഉമേഷ്‌ പോസ്റ്റിട്ടത്. ഇത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായി മാറിയിട്ടുണ്ട്. സർക്കാരിനെ പ്രകീർത്തിച്ചും പോലീസിനുള്ളിലെ അസമത്വങ്ങൾക്കെതിരെയും ഉമേഷ്‌ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കാറുണ്ട്. വിമർശനങ്ങൾ പലപ്പോഴും ഉമേഷിന്റെ ഔദ്യോഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാറുണ്ട്.

ഉമേഷിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം :

“നായ്ക്കാട്ടം കഴുകിയാ നന്നാവൂല” എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്. കഴുകാൻ മെനക്കെട്ടാൽ കഴുകുന്നോനും നാറും ആ പ്രദേശവും നാറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.
ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ ആശാന്റെ ജാതിവിവേചനത്തെ മെഴുകി മിനുക്കാനിറങ്ങിയ ലോകോത്തരന് സംഭവിച്ചത് അതാണ്. അടിയിൽ കോർക്കിട്ട് ഉള്ളിൽ സൂക്ഷിച്ചിരുന്ന വിസർജ്യങ്ങൾ കൂടി അങ്ങേരുടെ വായിലൂടെ പുറത്ത് ചാടിയതോടെ നാറ്റം ഇരട്ടിയായി.

അപ്പോഴാണ് താത്ത്വികാചാര്യന്റെ വരവ് ! അങ്ങേരുടെ മെഴുകലും കൂടി കഴിഞ്ഞപ്പോൾ ആശാന്റേം ലോകോത്തരന്റേം കാര്യം സെപ്റ്റിക് ടാങ്കിൽ പെട്ടത് പോലായി..

പിന്നെ സ്വീകരണം, പൂച്ചെണ്ട്, പൊന്നാട, പുകഴ്ത്തുപാട്ട്, പഴംപാട്ട് എന്നിങ്ങനെ അത്തറും ഊദും കൊണ്ട് നാറ്റം മാറ്റാൻ തമ്പ്രാക്കന്മാർ തന്നെ ഇറങ്ങി. അങ്ങനെ എല്ലാരും കൂടെ കലക്കിക്കലക്കി കുളിപ്പിച്ചും കുളിച്ചും വാസന ലോകമെങ്ങും പരത്തിക്കോണ്ടിരിക്കുന്നു!

ചുമ്മാ ഒരു കൈക്കോട്ടെടുത്ത് കോരി മണ്ണിനടിയിൽ താഴ്ത്തേണ്ട വേസ്റ്റാണ് ഈ കഴുകി നാറ്റിച്ചോണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാൻ സിംഗിൾ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്..?

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close