ദുബൈ; എൻജിനിൽ തീ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട air india express online booking എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. എയർ ഇന്ത്യ എക്സ്പ്രസിൻറെ ഐ.എക്സ് 348 വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിന്റെ ഒന്നാം നമ്പർ എൻജിനിലാണ് പറന്നുയർന്ന ഉടൻ തീ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ പൈലറ്റ് വിമാനം അബുദാബിയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിക്ക് അബുദാബിയിൽ നിന്ന് പുറപ്പെട്ട വിമാനം പുലർച്ചെ രണ്ടരയോടെ അബുദാബിയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. 184 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.