കോഴിക്കോട്: ‘മാനവ രക്ഷയ്ക്ക് ദൈവിക ദര്‍ശനം’ എന്ന സന്ദേശവുമായി വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് കോണ്‍ഫറന്‍സ് ഫെബ്രുവരി 12 ഞായര്‍ വൈകിട്ട് 4.15-ന് കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വെറുപ്പും, വിദ്വേഷവും പ്രചരിപ്പിക്കുന്ന സാമൂഹിക സാഹചര്യത്തില്‍ സ്‌നേഹത്തിന്റെയും സഹവര്‍ത്തി ത്വത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വ്യാപകമാക്കുക എന്നതാണ് ഇസ്‌ലാമിക് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം. ഭരണഘടനാപരമായ അവകാശങ്ങളും, ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളും നിരാകരിക്കപെടുന്ന സാഹചര്യത്തില്‍ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ പ്രായോഗിക രാഷട്രീയ മുന്നേറ്റം ശക്തിപെടുത്തുക എന്നതിന്റെ പ്രസക്തി സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതും സമ്മേളനം ലക്ഷ്യമാക്കുന്നു.
സമൂഹത്തിന്റെ ആത്മീയ അന്വേഷണങ്ങളെ വഴി തിരിച്ച് വിടുകയും, പ്രമാണങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം നല്‍കി ആത്മീയ ചൂഷണം നടത്തുകയും ചെയ്യുന്ന പുതിയ പ്രവണതകള്‍ക്കെതിരെ ആദര്‍ശ മുന്നേറ്റം ശക്തമാക്കുന്നതിനുള്ള പദ്ധതികള്‍ക്കും സമ്മേളനം രൂപം നല്‍കും.
സ്വതന്ത്രതാവാദവും, മതനിരാസവും സാമൂഹിക ജീര്‍ണ്ണതക്കും, കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കു ന്നതിന് കാരണമാകുന്നുണ്ടെന്നും ഇതിനെതിരെ വൈജ്ഞാനിക മുന്നേറ്റം ശക്തമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
സൗദി എംബസി അറ്റാഷെ ശൈഖ്—ബദര്‍ ബിന്‍ നാസിര്‍ അല്‍ ബുജൈദി ഉല്‍ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദുലത്തീഫ് മദനി അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ അഡ്വ. പി.എ മുഹമ്മദ് റിയാസ് (പൊതുമരാമത്ത്, ടൂറിസം വകുപ്പ് ) അഹമ്മദ് ദേവര്‍ കോവില്‍ (തുറമുഖ വകുപ്പ്) ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, ഹൈബി ഈഡന്‍ എം.പി, ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകനും വിസ്ഡം പണ്ഡിത സഭ ചെയര്‍മാനുമായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അശ്‌റഫ്, ഫൈസല്‍ മൗലവി പുതുപറമ്പ്, പ്രൊഫ. ഹാരിസ് ബ്‌നു സലീം, റഷീദ് കുട്ടമ്പൂര്‍, നാസിര്‍ ബാലുശ്ശേരി, ഹുസൈന്‍ സലഫി ഷാര്‍ജ, വിസ്ഡം യൂത്ത് ജനറല്‍ സെക്രട്ടറി ടി.കെ നിഷാദ് സലഫി, വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീല്‍. ടി മഞ്ചേരി എന്നിവര്‍ പ്രഭാഷണം നടത്തും.
സംസ്ഥാന ഭാരവാഹികളായ കെ സജാദ്, അബൂബക്കര്‍ സലഫി, ശരീഫ് ഏലാംകോട്, അബ്ദുല്‍ മാലിക് സലഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കും 1) ടി.കെ അശ്‌റഫ് (ജനറല്‍ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍)
2) നാസിര്‍ ബാലുശ്ശേരി (സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍)
3) അശ്‌റഫ് കല്ലായി (വിസ്ഡം സംസ്ഥാന സമിതിയംഗം)
4) അബ്ദുറസാക് അത്തോളി (ജില്ലാ സെക്രട്ടറി, വിസ്ഡം)
5) യു മുഹമ്മദ് മദനി (സെക്രട്ടറി, വിസ്ഡം യൂത്ത്. കേരള)
6)ശമീല്‍ ടി മഞ്ചേരി (ജന.സെക്രട്ടറി, വിസ്ഡം സ്റ്റുഡന്‍സ് , കേരള)
7) കാബില്‍ സി വി (സെക്രട്ടറി വിസ്ഡം സ്റ്റുഡന്‍സ്)
8) ജാബിര്‍ (മീഡിയ കണ്‍വീനര്‍, സ്വാഗത സംഘം)
9) മുഹമ്മദ് ശുഐബ് കെ.വി (കണ്‍വീനര്‍ പി.ആര്‍ വിംഗ്) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.