കോഴിക്കോട് : കേരളത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകളിൽ ഉപയോഗിക്കുന്ന അപേക്ഷ ഫാം, ചെക്ക് എന്നിവയിൽ മലയാളം ഉൾപ്പെടുത്തുമെന്ന് സഹകരണ വകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അപേക്ഷകളിൽ ഇംഗ്ലീഷിനൊപ്പമാണ് മലയാളവും ഉൾപ്പെടുത്തുന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലും റിസർവ്വ് ബാങ്ക് ലൈസൻസോടെ പ്രവർത്തിക്കുന്ന കേരള സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ല, സഹകരണ ബാങ്ക്, അർബൻ ബാങ്കുകൾ എന്നിവയ്ക്കാണ് മലയാളം ഉപയോഗിക്കാൻ നിർദ്ദേശം നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സഹകരണ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. പൊതുപ്രവർത്തകനായ അഖിലേഷ് നൽകിയ പരാതിയിലാണ് നടപടി.