കോഴിക്കോട് : മംഗലാപുരത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് കോഴിക്കോട് വച്ച് പോലീസ് പിടികൂടി. ബൈക്ക് മോഷ്ടിച്ച കാസർഗോഡ് ചേർക്കളം,
പൈക്ക അബ്ദുൾ സുഹൈബ് (20) നെ പോലീസ് പിടികൂടി.
നടക്കാവ് കൊട്ടാരം റോഡിൽ വാഹന പരിശോധനക്കിടെയാണ് സംഭവം. പുറകിൽ നമ്പർ പ്ലൈയിറ്റ് ഇല്ലാതെ മുൻവശം വ്യാജ നമ്പർ വെച്ച് ഓടിച്ചു വന്ന മോട്ടോർ സൈക്കിൾ പോലീസിനെ കണ്ട് ഉപേക്ഷിച്ച് ഓടി കളയുകയായിരുന്നു. പോലീസ് വാഹനം പരിശോധിച്ചപ്പോൾ നമ്പർ പ്ലൈയിറ്റ് വ്യാജമാണെന്ന് മനസ്സിലായി. എൻജിൻ നമ്പറും, ചെയ് സസ് നമ്പറും ഉപയോഗിച്ച് യഥാർത്ഥ ഉടമയെ കണ്ടെത്തുകയും, മംഗലാപുരത്ത് വെച്ച് കളവ് പോയ ബൈക്ക് ആണെന്ന് കണ്ടെത്തി.
പിന്നീട് സിസി.ടി.വിയുടെ സഹായത്തോടെ വാഹനം ഓടിച്ച ആളെ കണ്ടെത്തുകയും ,അയാൾ കോഴിക്കാട് ജൂസ് കടയിൽ ജൂസ് മെയിക്കറായി ജോലി ചെയ്തവരികയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും കോടതി ഇയാളെ 14 ദിവസത്തേക്ക് കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻ്റ് ചെയ്യുകയും ചെയ്തു . കാസർഗോഡ് ഉള്ള മറ്റൊരു പ്രതിയുമായി കൂടി ചേർന്നാണ് വാഹനം മോഷ്ടിച്ചത്.നടക്കാവ് സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ ,ബാബു പുതുശ്ശേരി, എ എസ്.ഐ ശശികുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകാന്ത് എം.വി.ബബിത്ത് കുറുമണ്ണിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.