കോഴിക്കോട്: വർധിച്ചുവരുന്ന ഇ- മാലിന്യങ്ങളുടെ ശാസ്ത്രീയ നിയന്ത്രണത്തിനും ,
ഡാറ്റാ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിക്കൊണ്ടുള്ള ഗാവ സർവീസ് സെന്ററും, മൊബൈലും കംപ്യൂട്ടറും ഉൾപ്പെടെ പ്രീഓൺഡ് ബ്രാൻഡഡ് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിപുലമായ കലക്ഷനോടുകൂടിയ ഗാവ പ്ലസ് ഷോറൂമും ചെറൂട്ടി റോഡിൽ 19ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
പ്രീ ഓൺഡ് ഉപകരണങ്ങൾ വോറന്റിയോടും ഫിനാൻസ് സൗകര്യത്തോടുംകൂടി വാങ്ങാനും വിൽക്കാനുമുള്ള സൗകര്യം ഗാവയിലുണ്ട്. ജോലിസംബന്ധമായും മറ്റും പുതിയ മോഡൽ ഫോണുകളോ കംപ്യൂട്ടറുകളോ വാങ്ങേണ്ടി വരുന്നവർക്ക് പലപ്പോഴും ബജറ്റ് പ്രശ്നമായി വരാറുണ്ട്. അതിനുള്ള പരിഹാരമാണ് ഗാവ പ്ലസ് എന്ന ബ്രാൻഡിൽ പ്രീ ഓൺഡ് ബ്രാൻഡഡ് ഉപകരണങ്ങളുടെ കലക്ഷൻ. ജിഎസ്ടി ബില്ലോടുകൂടി പ്രീഓൺഡ് ഉപകരണങ്ങൾ വാങ്ങാനാകുമെന്നതും പ്രത്യേകതയാണ്.
ഡാറ്റാ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ സർവീസ് പരിചയമുള്ള വിദഗ്ധ എൻജിനീയർമാരുടെ സേവനമുണ്ട്. ഡാറ്റ സുരക്ഷയ്ക്കുള്ള ഐഎസ്ഒ (27001: 2013) അംഗീകാരാം ലഭിക്കുന്ന കേരളത്തിലെ ഏക ഇലക്ട്രോണിക് സർവീസ് സ്ഥാപനം കൂടിയാണ് ഗാവ. കുറഞ്ഞ വിലയിൽ മികച്ച ബ്രാൻഡുകളുടെ ആക്സസറീസും ഇവിടെ ലഭിക്കുന്നു.
ഉപകരണങ്ങൾ വാങ്ങാനും വിൽക്കാനും സർവീസ് ചെയ്യാനും സഞ്ചരിച്ചെത്തുകയെന്ന ഉപയോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സംസ്ഥാന വ്യാപകമായി പിക്ക് ആൻഡ് ഡ്രോപ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. www.gava.co.in എന്ന വെബ്സൈറ്റ് വഴി ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. ബിസിനസ് അസോസിയേറ്റ്സുമായി ചേർന്ന് സംസ്ഥാനത്തുടനീളം കലക്ഷൻ പോയിന്റുകളും ഒരുക്കിയിരിക്കുന്നു.
വ്യാപാര മേഖലയിൽ രണ്ടു പതിറ്റാണ്ടായി പ്രവർത്തന പരിചയമുള്ള ദുബായ് കേന്ദ്രമായ ബ്രോനെറ്റ് ഗ്രൂപ്പിന്റെ ഭാഗമാണ് ഗാവ. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പ്രീഓൺഡ് ഗാഡ്ജറ്റ് ഹബ്ബ് കൂടിയാണ് ഇതോടെ, ഇവിടെ യാഥാർഥ്യമാകുന്നത്.
ഡയറക്ടർമാരായ ഹാരിസ് കെ.പി,അബ്ദുള്‍ നസീര്‍ കെ.പി,
സഹീര്‍ കെ.പി, മുഹമ്മദ് നദീർ, ,ഷാജി പി. പി ,ഫിറോസ് ലാൽ, അബ്ദുൽ ഷാലിക് തുടങ്ങിയവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.