കോഴിക്കോട്: കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിന് ആരോഗ്യപരിചരണ രംഗത്തെ രാജ്യാന്തര അംഗീകാരമായ ജെ സി ഐ (ജോയിന്റ് കമ്മിഷന്‍ ഇന്റര്‍നാഷണല്‍) അക്രഡിറ്റേഷന്‍ ലഭിച്ചു. അമേരിക്കന്‍ ആരോഗ്യപരിചരണ നിലവാരത്തിലുള്ള രാജ്യത്തെ ചുരുക്കം ചില ആശുപത്രികള്‍ക്കൊപ്പം ഇതോടെ മേയ്ത്ര ഹോസ്പിറ്റലും സ്ഥാനം ഉറപ്പിച്ചു. കണ്ടിന്വസ് ഇംപ്രൂവ്‌മെന്റ് ഇന്‍ ക്വാളിറ്റി ആന്റ് പേഷ്യന്റ് സേഫ്റ്റി (Continuous improvement in quality and patient safety) സിമ്പോസിയത്തില്‍ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ സാന്നിധ്യത്തിലാണ് ഹോസ്പിറ്റല്‍ അധികൃതര്‍ അന്താരാഷ്ട്ര ജെ സി ഐ അംഗീകാരം ലഭിച്ച കാര്യം പ്രഖ്യാപിച്ചത്.
രോഗീ സുരക്ഷ, ആരോഗ്യപരിചരണത്തിന്റെ ഗുണമേന്‍മ എന്നിവ വളരെ കണിശമായി വിലയിരുത്തിയാണ് ജെ സി ഐ അക്രഡിറ്റേഷന്‍ നല്‍കാറുള്ളത്. അമേരിക്കന്‍ സ്റ്റാന്റേഡ് അംഗീകാരം നേടുന്ന മലബാറിലെ ആദ്യ ഹോസ്പിറ്റലാണ് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍. മേയ്ത്ര കമ്യൂണിറ്റി സെന്ററില്‍ നടന്ന സിമ്പോസിയത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്, ചെയര്‍മാന്‍ എമരിറ്റസ് പി കെ അഹമ്മദ്, മേയ്ത്ര ഹോസ്പിറ്റല്‍, ഇഖ്‌റ ഹോസ്പിറ്റല്‍, സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ തുടങ്ങിയ ആശുപത്രികളില്‍ നിന്നുള്ള പ്രഗത്ഭ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യപരിചരണ രംഗത്ത് സുരക്ഷയ്ക്കും ഗുണമേന്മയ്ക്കുമുള്ള പ്രാധാന്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.
”എല്ലാ രോഗങ്ങള്‍ക്കും ഏറ്റവും നല്ല ചികിത്സാനുഭവവും മികവുറ്റ വിദഗ്ധ ചികിത്സയും നല്‍കുകയെന്ന വീക്ഷണമാണ് മേയ്ത്ര ഹോസ്പിറ്റല്‍ എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നത്. മേയ്ത്രയിലെ മുഴുവന്‍ ടീമിന്റെയും കഠിനാധ്വാനവും സന്നദ്ധതയും കൊണ്ട് ഈ അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.” മേയ്ത്ര ഹോസ്പിറ്റല്‍ ആന്റ് കെഇഎഫ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. ”ആദ്യ ദിനം മുതല്‍ സമഗ്ര സേവനവും ഉന്നത നിലവാരത്തിലുള്ള രോഗീ സുരക്ഷയും സെന്റര്‍ ഓഫ് എക്‌സലന്‍സുകള്‍ വഴി മികച്ച ചികിത്സയും ലഭ്യമാക്കാന്‍ ശ്രമിക്കുന്ന ഹോസ്പിറ്റലാണ് മേയ്ത്ര” ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. അലി ഫൈസല്‍ പറഞ്ഞു.
ആറു വര്‍ഷം കൊണ്ട് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആതുരപരിചരണ കേന്ദ്രമായി മാറിയ മേയ്ത്ര അംഗീകാരങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. TAHPI (ടിഎഎച്ച്പിഐ) ആസ്‌ത്രേലിയയുമായി കൈകോര്‍ത്തുള്ള രോഗീകേന്ദ്രിത ഡിസൈന്‍ മുതല്‍ ക്ലീവ് ലാന്റ് ക്ലിനിക് ഫിസിഷ്യന്‍മാരുടെ നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയ കെയര്‍പാത്ത് മോഡലിനൊപ്പം രാജ്യാന്തരതലത്തില്‍ നിര്‍മാണ രംഗത്ത് പ്രശസ്തരായ കെഇഎഫ് ഹോള്‍ഡിംഗ്‌സിന്റെ നിര്‍മാണ വൈദഗ്ധ്യവും ചേരുമ്പോള്‍ മേയ്ത്ര ആതുരപരിചരണത്തിന്റെ മികച്ച മാതൃകയായി മാറുന്നു.