കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് ആണ് ഫർണിച്ചർ റിപ്പയർ വണ്ടി സ്കൂളുകളിലേക്ക്. ഗവൺമെൻറ് വിദ്യാലയങ്ങളിൽ കേടുപാടുകൾ സംഭവിച്ചു കിടക്കുന്ന വിവിധതരം ഫർണിച്ചറുകൾ നന്നാക്കി ഉപയോഗ്യമാക്കുന്ന പദ്ധതിണ് ഇത് . ഓരോ വിദ്യാലയത്തിലും കേടുപാടുകൾ സംഭവിച്ച വിവിധതരം ഫർണിച്ചറുകൾ കെട്ടിക്കിടക്കുകയാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത് പൂർണമായി കേടുപാടുകൾ സംഭവിച്ചവയും കൂട്ടത്തിലുണ്ട് .മേശ, ബെഞ്ച്, ഡെസ്ക്, അലമാര, തുടങ്ങി വിവിധ ഫർണിച്ചറുകൾ ഇത്തരത്തിൽ ഉണ്ട് . ഇവ നന്നാക്കി വീണ്ടും ഉപയോഗിക്കുന്നതിലൂടെ വലിയ ആശ്വാസമാണ് വിദ്യാലയ അധികൃതർ ക്കുള്ളത്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈ സ്കൂളിൽ നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി സി.രേഖ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ മോഹനൻ അധ്യക്ഷത വഹിച്ചു .കൗൺസിലർമാരായ മുരളീധരൻ , അനുരാധ തായാട്ട്/ ബിജുലാൽ ,ഷീബ പദ്ധതി കോഡിനേറ്റർ വിപി രാജീവൻ, പിടിഎ പ്രസിഡണ്ട് ഷാജി, എം പി ടി എ പ്രസിഡണ്ട് റജുല എന്നിവർ ആശംസകൾ അർപ്പിച്ചു.അഡ്വക്കറ്റ് സിഎം ജംഷീർ സ്വാഗതം ആശംസിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ഡോ. പ്രമോദ് കുമാർ നന്ദി പ്രകാശിപ്പിച്ചു.