കോഴിക്കോട് : അധോലോക – ഗുണ്ടാ സംഘങ്ങളുമായി കൈകോർക്കുന്ന ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് പ്രഖ്യാപിച്ച് വരവെ, മണൽ മാഫിയ സംഘത്തലവന് ഒത്താശ ചെയ്യുകയും അറസ്റ്റ് വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്തതായി കണ്ടെത്തിയ കോഴിക്കോട് ബേപ്പൂർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ യെ ട്രാഫിക് യൂനിറ്റിലേക്ക് സ്ഥലം മാറ്റി. . കേരള പോലിസ് ഓഫീസേഴ്സ് അസോസിയേഷന്റ ഭാരവാഹിയും, ബേപ്പൂർ സ്‌റ്റേഷനിലെ പി ആർ ഒ യുമായിരുന്ന എസ് ഐയെയാണ മണൽ മാഫിയ തലവനുമായി നടത്തിയ ഫോൺ വിളി – വാട്സ് ആപ് ചാറ്റ് വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ശിക്ഷാ നടപടിയുടെ ഭാഗമായി ഈ കൊടും വേനൽക്കാലത്ത് ട്രാഫിക് യൂനിറ്റിലേക്ക് മാറ്റിയത്. ഇദ്ദേഹം ക്രിമിനലുകളുമായി ഒരു രഹസ്യ നമ്പറിൽ ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങൾ ഫറോക്ക് അസി. കമീഷണർക്ക് ലഭിച്ചതിനെ തുടർന്ന് സിറ്റി പോലീസ് കമീഷണർ ഇടപെട്ടാണ് സ്ഥലം മാറ്റം എന്നറിയുന്നു . ബേപ്പൂർ മുൻ ഇൻസ്പെക്ടർ വി.സിജിത്തിനെ വയനാട് ജില്ലയിലേക്ക് സ്ഥലം മാറ്റാൻ കാരണമായതായി പറയുന്ന ആരോപണത്തിന് പിന്നിലും ഈ എസ് ഐ യുടെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ക്രിമിനലുകളുമായി ഇദ്ദേഹം ബന്ധപ്പെട്ടതിന്റ ഒരു വർഷത്തെ ഫോൺ വിവരങ്ങൾ ഉന്നത പോലീസ് ശേഖരിച്ചു വരികയാണ്. മുൻപ് കോൺഗ്രസ് ഭരണകാലത്ത് SSB യിൽ ജോലിയുള്ള സമയം DYSP യോട്അപമര്യാദയായി പെരുമാറിയതിനാണ് അന്ന്ബേപ്പൂരിലേക്ക് ട്രാൻസ്ഫർ ആക്കിയത്. സംസ്ഥാനത്തെ ഭരണമാറ്റത്തിന് ശേഷം ഒരു കോൺഗ്രസ് അസോസിയേഷൻ അനുകൂല മിനിസ്റ്റീരിയൽ സ്റ്റാഫിനെ കയ്യേറ്റം ചെയ്തത്തോടെ നിലവിലെ അസോസിയേഷൻ കാരുടെ തണലിൽ ബേപ്പൂരിലെ PRO പോസ്റ്റ് തരപ്പെടുത്തുകയായിരുന്നു. ബേപ്പൂർ മുൻ ഇൻസ്പെക്ടർ വി.സിജിത്തിനെ വയനാട് ജില്ലയിലേക്ക് സ്ഥലം മാറ്റാൻ കാരണമായതായി പറയുന്ന ആരോപണത്തിന് പിന്നിലും ഈ എസ് ഐ യുടെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. നിരവധി കേസുകളിൽ പ്രതിയായ ബേപ്പൂർ കിഴക്കുംപാടം സ്വദേശി എട്ടിയാടത്ത് ഹൗസിൽ എ. ഷജിത്തിനെ (42) ഇൻസ്പെക്ടർ വി. സിജിത്ത് അറസ്റ്റ് ചെയ്തിരുന്നു. ബേപ്പൂർ , പന്നിയങ്കര, നല്ലളം, കസബ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ 451,341,323,354,308,427 വകുപ്പുകൾ പ്രകാരം നിരവധി കേസുകൾ നിലവിലുണ്ട്. ഇത്തരമൊരാളുമായി സ്റ്റേഷന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ പി.ആർ ഒ വഴിവിട്ട ബന്ധം പുലർത്തി വന്നതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത് . ഇക്കാര്യങ്ങളും , കോഴിക്കോട് ടൗൺ സ്റ്റേഷനിൽ കുപ്രസിദ്ധ പ്രതിക്ക് വേണ്ടി ഹാജരായി കസ്റ്റഡിയിലുള്ള പ്രതിയുടെ വാഹനം കച്ചീട്ടിൽ കൈപ്പറ്റിയതുമടക്കം വിവരങ്ങൾ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിട്ടും ഭരണസ്വാധീനം ഉപയോഗിച്ച് എസ് ഐ മാഫിയ ബന്ധം തുടരുകയാണെന്ന വിവരം പുറത്തുവന്നിരുന്നു. ബേപ്പൂർ ഇൻസ്പെക്ടറയായിരുന്ന വി.സിജിത്ത് അറസ്റ്റ് ചെയ്ത ഷജിത്തും , പോലീസ് പി.ആർ ഒ യും തമ്മിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. കോടതിയുടെ വാറണ്ട് പ്രകാരം ഷജിത്തിനെ അറസ്റ്റ് ചെയ്യാൻ ഇൻസ്പെക്ടർ തീരുമാനിച്ചതടക്കം വിവരങ്ങൾ എസ് ഐ പ്രതിക്ക് ചോർത്തി നൽകി. വാറണ്ട് കേസിൽ പേടിക്കേണ്ടതില്ല ( Dont worry ) എന്ന എസ് ഐയുടെ വാട്സ് ആപ് മറുപടിയുടെ രേഖകളും പുറത്തുവന്നതോടെ സംഭവം പോലീസിൽ വൻ വിവാദമായിരിക്കയാണ്. ഇൻസ്പെക്ടർ വി.സിജിത്ത് വൈകാതെ ഡിവൈഎസ്പി ആകുമെന്ന് അങ്ങനെ വന്നാൽ തനിക്ക് പ്രശ്നമാകുമെന്നും, അത് തടയാൻ കെണിയൊരുക്കണമെന്നും ഒരു അഭിഭാഷകനോട് പ്രതി ഷജിത്ത് സംസാരിച്ചതിന്റെ ഫോൺ രേഖകളും ഇന്റലിജൻസ് ശേഖരിച്ചതായി അറിയുന്നു ബേപ്പുരിലെ ഗുണ്ടാ ബന്ധം തിരിച്ചറിഞ്ഞതോടെ Beypore സ്റ്റേഷനിലെ PRO പോസ്റ്റിൽ നിന്നും ഒഴിവാക്കി. സ്ത്രീകളായ പരാതിക്കാരോട് ഇയാൾ മോശമായി പെരുമാറുന്നതായി മാറാട് സ്റ്റേഷനിലെയും ബേപ്പൂർ സ്റ്റേഷനിലെയും രഹസ്യ പോലീസ് വിഭാഗം ബേപ്പൂർ ഇൻസ്പെക്ടറെ അറിയിച്ചിരുന്നു. ഇതേതുടർന്ന് മുൻ ഇൻസ്പെക്ടർ സിജിത്ത് ഇയാളെ താക്കീത് ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷമാണ് സിജിത്തിനെ വയനാട്ടിലേക്ക് മാറ്റിയത്. താക്കീതിന് ശേഷം പി.ആർ ഒ മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. മുൻ ഇൻസ്പെക്ടർ വി. സിജിത്ത് ജനുവരിയിൽ സ്ഥലം മാറിയ ശേഷം തിരിച്ചു വന്ന ഇദ്ദേഹം വീണ്ടും സ്വാധീനം ഉപയോഗിച് PRO പോസ്റ്റിൽ കയറിക്കൂടുകയായിരുന്നു.. ഇദ്ദേഹം ബേപ്പൂരിൽ PRO ആയി തുടരുന്നതിനിടെ, കർശനക്കാരനായ മുൻ ഇൻസ്പെക്ടർ സിജിത്തിനെ കുടുക്കാൻ ശ്രമിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്. ഇദ്ദേഹത്തിന് ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങൾ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ലഭിച്ചതായും സ്ഥലം എം എൽ എ കൂടിയായ മന്ത്രി ഇടപെട്ടാണ് ട്രാൻസ്ഫർ നടപ്പാക്കിയതെന്നും അറിയുന്നു. ആരോപണം നേരിടുന്ന മുൻ പി.ആർ ഒ യുമായി ബന്ധം പുലർത്തുന്ന ഏതാനും സേനാംഗങ്ങളുടെ വിശദാംശങ്ങളും മന്ത്രിയുടെ പക്കൽ എത്തിയതായി സൂചനയുണ്ട്.