മുക്കം : തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വാർഷിക പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും യഥാസമയം ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്ത് വികസനത്തിന് തുരങ്കം വെച്ച സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് വിവിധ കേന്ദ്രങ്ങളിൽ
യു.ഡി.എഫ് ജനപ്രതിനിധികൾ കുത്തിയിരുപ്പ് സമരം നടത്തി.
ഫണ്ട് വെട്ടിക്കുറച്ചത് മൂലം പട്ടികജാതി വികസനം, ലൈഫ് ഭവന പദ്ധതി, ഉൾപ്പെട്ടെ പല ക്ഷേമ പദ്ധതികളും മുടങ്ങിയിരിക്കുകയാണ്. അധികാര വികേന്ദ്രീകരണത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിടുന്ന ഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കവരുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതന്ന് യുഡിഎഫ് ജനപ്രതിനിധികൾ പറഞ്ഞു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്തോഫീസിന് മുന്നിൽ നടന്ന
സമരം യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ കെ.ടി മൻസൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ഷംലൂലത്ത് അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, കെ.വി.അബ്ദുറഹിമാൻ, കെ.പി അബ്ദുറഹിമാൻ, മജീദ് മൂലത്ത്, അഷ്റഫ് കൊളക്കാടൻ, യു പി മമ്മദ് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ ദിവ്യ ഷിബു, എം ടി റിയാസ്, ആയിഷ ചേലപ്പുറത്ത് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ ഫസൽ കൊടിയത്തൂർ, ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസ്സൻ, ഫാത്തിമ നാസർ തുടങ്ങിയവർ നേതൃത്വം നൽകി.
കാരശ്ശേരി പഞ്ചായത്തിലെ യു. ഡി. എഫ് ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം പഞ്ചായത്ത് ഓഫീസിനു മുൻപിൽ പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത ഉത്ഘാടനം ചെയ്തു.യു. ഡി. എഫ് ചെയർമാൻ കെ. കോയ ആദ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സമാൻ ചാലൂ ളി,യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലം കൺവീനർ കെ. ടി മൻസൂർ, റോയി മാസ്റ്റർ,അഡ്വ:മുഹമ്മദ് ദിഷാൽ, എംടി സൈദ് ഫസൽ, റിൻസി ജോൺസൺ, ഗസീബ് ചാലോളി, കെ കൃഷ്ണദാസൻ, ഷാനി ചോണാട്, നിഷാദ് വീച്ചി തനു ദേവ് കെ,എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡണ്ട് എടത്തൽ ആ മിന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂടത്തേടത്ത്, പഞ്ചായത്ത് അംഗങ്ങളായ അഷ്റഫ് ത ച്ചാറമ്പത്ത്,ജംഷീദ് ഒളകര, സുനിതാ രാജൻ, കുഞ്ഞാലി മമ്പാട്ട്,റുക്കിയ റഹീം എന്നിവർ നേതൃത്വം നൽകി.
ചിത്രം:കൊടിയത്തൂരിൽ സമരം കെ.ടി മൻസൂർ ഉദ്ഘാടനം ചെയ്യുന്നു