KERALAlocaltop news

വിശ്വജ്ഞാനമന്ദിരം നാടിന്റെ വഴിവിളക്കാകും- എം.കെ.രാഘവന്‍ എം.പി

 

കോഴിക്കോട്: ശാന്തിഗിരിയുടെ വിശ്വജ്ഞാനമന്ദിരം നാടിന്റെ വഴിവിളക്കാകുമെന്ന് എം.കെ.രാഘവന്‍ എം. പി. വിശ്വജ്ഞാനമന്ദിരം സമര്‍പ്പണത്തിന് മുന്നോടിയായി കക്കോടി പടിഞ്ഞാറ്റും‌മുറി ഗവ. ഗു.പി.സ്കൂളില്‍ വെച്ച് നടന്ന മെഗാമെഡിക്കല്‍ ക്യാമ്പിന്റെയും ‘കാരുണ്യം‘ ആരോഗ്യ പദ്ധതിയുടെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.
ലോകസമാധാനത്തിനും മനുഷ്യനന്മയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച മഹാഗുരുവാണ് നവജ്യോതിശ്രീകരുണാകരഗുരു. ഖുറേഷ്യ ഫക്കീര്‍ എന്ന സന്ന്യാസിവര്യനില്‍ നിന്നും ആദ്ധ്യാത്മിക പാഠങ്ങള്‍ പഠിച്ച് ഗുരു സ്ഥാപിച്ച ശാന്തിഗിരി ആശ്രമം ഇന്ന് ലോകശ്രദ്ധ നേടി. അന്നദാനവും ആതുരസേവനവും ആത്മബോധനവുമാണ് ശാ‍ന്തിഗിരിയുടെ മുദ്രാവാക്യം.

സാധാരണക്കാര്‍ ഇന്ന് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന ആരോഗ്യമേഖലയ്ക്ക് കൈത്താങ്ങായി ‘കാരുണ്യം‘ സൌജന്യ ആരോഗ്യപദ്ധതിക്ക് തുടക്കം കുറിച്ചത് പ്രശംസയര്‍ഹിക്കുന്നുവെന്നും അദ്ധേഹം പറഞ്ഞു. മോഹനന്‍ കൈതമോളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സോമനാഥന്‍.യു.പി, സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, ഡോ. ബി. രാജ്കുമാര്‍, ഡോ. ജനനി അനുകമ്പ ജ്ഞാന തപസ്വിനി, എന്‍. ഉപശ്ലോകന്‍, മോഹനന്‍ കൈതമോളി, അജിത. എന്‍, ഗിരീഷ് കുമാര്‍. ഇ.എം, പി. നിഷ പിലാക്കാട്ട്, സോമനാഥന്‍.യു.പി, ഷിനു. കെ.പി, ബിനോയ്.വി, ഷൈനി. സി, കെ. എന്‍. വിശ്വംഭരന്‍, ഡി.പ്രദീപ്കുമാര്‍, പി.എ.ഹേമലത, ഷാജി. ഇ.കെ, പ്രദീപന്‍ എം. ഷാജി.കെ.എം, എന്നിവര്‍ പങ്കെടുത്തു.

പദ്ധതിയുടെ ഭാഗമായി നടന്ന മെഗാമെഡിക്കല്‍ ക്യാമ്പില്‍ അലോപ്പതി വിഭാഗത്തില്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ്, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, ഇഖ്‌റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍, മലബാര്‍ ഹോസ്പിറ്റല്‍ എന്നിവയും നേത്രരോഗവിഭാഗത്തില്‍ കോം ട്രസ്റ്റ് ഐ ഹോസ്പിറ്റല്‍, ക്യാന്‍സര്‍ രോഗനിര്‍ണ്ണയത്തില്‍ എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍, ഹോമിയോ വിഭാഗത്തില്‍ ഗവ. ഹോമിയോ മെഡിക്കല്‍ കോളേജ് എന്നീ സ്ഥാപനങ്ങളും ആയൂര്‍വേദ വിഭാഗത്തില്‍ പാലക്കാട് ശാന്തിഗിരി ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലും സിദ്ധ വിഭാഗത്തില്‍ തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലും യുനാനി വിഭാഗത്തില്‍ താമരശ്ശേരി മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജും യോഗ വിഭാഗത്തില്‍ ചൈതന്യ സ്കൂള്‍ ഓഫ് യോഗ ആന്റ് ഫൈന്‍ ആര്‍ട്സും പങ്കെടുത്തു. രോഗനിര്‍ണ്ണയ ടെസ്റ്റുകള്‍ക്ക് അശ്വനി ഡയഗനോസ്റ്റിക് സര്‍വീസസ്, അസ ഡയഗനോസ്റ്റിക് സെന്റര്‍ എന്നിവയുടെ സേവനം ലഭ്യമായി. അഞ്ഞൂറോളം പേരാണ് സൌജന്യ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തത്.

ഫോട്ടോ  : ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമര്‍പ്പണത്തിന് മുന്നോടിയായി കക്കോടി പടിഞ്ഞാറ്റും‌മുറി ഗവ. യു.പി.സ്കൂളില്‍ വെച്ച് നടന്ന ‘കാരുണ്യം‘ മെഗാമെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം എം.കെ.രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു.സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, ഡോ. ജനനി അനുകമ്പ ജ്ഞാന തപസ്വിനി തുടങ്ങിയവര്‍ സമീപം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close