KERALAlocaltop news

നഗരമധ്യത്തിൽ കടകളിൽ മോഷണം; പ്രതി പിടിയിൽ

 

കോഴിക്കോട്: ഇരുട്ടിന്റെ മറവിൽ കടകളിൽ മോഷണം പതിവാക്കിയ യുവാവിനെ സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ. പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടികൂടി. പാലക്കാട് സ്വദേശിയായ അബ്ബാസ് (40) ആണ് പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കസബ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് കടകളിൽ ഇരുട്ടിന്റെ മറവിൽ മോഷണം നടന്നിരുന്നു. മോഷണത്തിനു ശേഷം കണ്ണൂരിലേക്ക് രക്ഷപ്പെട്ട പ്രതിയെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ. ബൈജു ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം റെയിൽവേ സ്റ്റഷനും ബസ് സ്റ്റാൻഡുകളും കേന്ദ്രനടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. സിറ്റി ക്രൈം സ്ക്വാഡ് കഴിഞ്ഞ മൂന്ന് രാത്രികളിൽ തുടർച്ചയായി നടത്തിയ പരിശോധനയിലാണ് കേസിന് തുമ്പുണ്ടായത്. സമാനമായ കേസുകളിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങിയവരെ കുറ്റവാളികളെകുറിച്ച് അന്വേഷണം നടത്തിവരവേ ചെമ്മങ്ങാട് പന്നിയങ്കര, നടക്കാവ് പോലീസ് സ്റ്റേഷനുകളിൽ കേസിലുൾപ്പെട്ട പ്രതിയായ അബ്ബാസിനെ സിറ്റി ക്രൈം സ്ക്വാഡ് രഹസ്യമായി നിരീക്ഷിച്ചിരുന്നു. അബ്ബാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത് കുമാർ, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത്, കസബ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ജഗ്മോഹൻ ദത്ത്, സീനിയർ സി.പി.ഒ സുധർമ്മൻ, വിഷ്ണു പ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close