കോഴിക്കോട് : കോഴിക്കോട് ഒളവണ്ണ ഭാഗങ്ങൾ കേന്ദ്രീകരിച്ച് എക്സസൈസ് നടത്തിയ പരിശോധനയിൽ 31.97 ഗ്രാം എം ഡി എം എ സഹിതം ഒളവണ്ണ നാഗത്തു പാടം ദേശത്ത് തേവര് പറമ്പിൽ വാഴപ്പുള്ളി വീട്ടിൽ അഭിൻരാജ്.വി.പി ( 29) എന്നയാളെ കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്കോഡ് എക്സൈസ് ഇൻസ്പെക്ടർ റിമേഷ് കെഎം, ഉത്തരമേഖല കമ്മിഷണർ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ പ്രജിത്ത് എയും പാർട്ടിയും ചേർന്ന് പിടികൂടി . ഇയാൾ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. പ്രതിയെ എക്സൈസ് സംഘം കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിരീക്ഷിച്ച് വരികയാ യിരുന്നു പ്രതി സഞ്ചരിച്ചിരുന്ന കാറിനെ പിൻതുടർന്ന എക്സൈസ് സംഘം സഞ്ച രിച്ചിരുന്ന വാഹനമുപയോഗിച്ച് തടഞ്ഞ് നിർത്തി സാഹസികമായാണ് പിടികൂടിയത്.
സിന്തറ്റിക് പാർട്ടി ഡിസ് വിഭാഗത്തിൽപ്പെടുന്ന എം.ഡി.എം.എ. പ്രതി ഓൺലൈനായി വാങ്ങി ചെറുപൊതികളാക്കി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് എം.ഡി.എം.എ. വിൽപനക്കാരായ സംഘത്തിലെ പ്രധാനികളായ ആളുകളെകുറിച്ച് സൂചന ലഭിച്ചിട്ടുള്ളതായും 10 ഗ്രാമിൽ കൂടുതൽ കൈവശം വെച്ചാൽ പോലും 10 വർഷം വരെ തടവു ശിക്ഷലഭിക്കാവുന്ന കുറ്റമാണെന്നും ഇൻസ്പെക്ടർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർ പി.പി ശിവദാസൻ സിവിൽ എക്സൈസ് ഓഫീസർമാരായ സന്ദീപ്.എൻ.എസ്. വിപിൻ.പി, ജിത്തു, യോഗേഷ് ചന്ദ്ര, അർജുൻ വൈശാഖ്,അജിത്ത്.പി സതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.