KERALA

മാധ്യമ ഉടമകൾ കോർപറേറ്റുകളുടെ ഓഹരി പങ്കാളികളായി മാറുന്നു : കെ ടി കുഞ്ഞിക്കണ്ണൻ

ഐ എൻ എൻ മാധ്യമ സെമിനാർ സിദ്ദിഖ് കാപ്പൻ ഉദ്ഘാടനം ചെയ്തു

 

കോഴിക്കോട് : മാധ്യമ ഉടമകൾ കോർപറേറ്റുകളുടെ ഓഹരി പങ്കാളികളായി മാറുന്ന കാലത്ത് ജനാധിപത്യം അപകടകരമായ വെല്ലുവിളികൾ നേരിടുകയാണെന്ന് കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ. ഐ എൻ എൽ സംഘടിപ്പിച്ച സെക്കുലർ ഇന്ത്യ മാധ്യമങ്ങളുടെ പങ്ക് മീഡിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമങ്ങളുടെ രീതി 2014 ലോക്സഭ തിരഞ്ഞെടുപ്പോടെ മാറിയിരിക്കുന്നു. ജനാധിപത്യ, മതേതര നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്ന ദേശീയ മാധ്യമങ്ങളെല്ലാം ഭരണകൂട ഭയത്തിന് മുന്നിൽ പത്തി പടക്കിയെന്നും കെ ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു.

യു എ പി എ കേസിൽ തനിക്ക് ജാമ്യം ലഭിക്കാൻ പിന്തുണയുമായി വന്നവരിൽ ഇതര മതസ്ഥരായ യുപി സ്വദേശികളുണ്ടായിരുന്നുവെന്നത് രാജ്യത്തെ മതേതരത്വം ഇരുട്ടിലല്ലെന്നും പ്രതീക്ഷാ നിർഭരമാണെന്നും

സെമിനാർ ഉദ്ഘാടം ചെയ്ത് സിദ്ദിഖ് കാപ്പൻ പറഞ്ഞു. കെ പി ഇസ്മാഈൽ മോഡറേറ്റേറായിരുന്നു.

നിഷാദ് റാവുത്തർ, മുസ്തഫ എറയ്ക്കൽ, പ്രദീപ് ഉഷസ്, ഷെഫീഖ് താമരശ്ശേരി, എൻ കെ അബ്ദുൽ അസീസ്, ഒ പി ഐ കോയ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close