KERALAlocaltop news

പി.എച്ച് താഹക്ക് പ്രവാസി സംഘം പുരസ്കാരം

 

കോഴിക്കോട്: പ്രവാസി സംഘം മേരിക്കുന്ന് എന്ന പ്രവാസികൂട്ടായ്മ ഏർപ്പെടുത്തിയ പ്രഥമ പുരസ്ക്കാരം പരിസ്ഥിതി പ്രവർത്തകനും സാമൂഹ്യപ്രവർത്തകനുമായ പി.എച്ച് താഹക്ക് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജീവകാരുണ്യമേഖലയിലടക്കമുള്ള സേവനം പരിഗണിച്ചാണ് 15001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്ക്കാരം. റാവുത്തർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, പശചിമഘട്ട പുഴ സംരക്ഷണസമിതി ചെയർമാൻ, പൂനൂർ പുഴസംരക്ഷണ സമിതി ചെയർമാൻ, കോൺഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നയാളാണ് പിജ.എച്ച് താഹ. അഞ്ചംഗസമിതിയാണ് പുരസകാരജേതാവിനെ തെരഞ്ഞെടുത്തത്.
വെള്ളിമാടുകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രവാസി സംഘം മേരിക്കുന്നിന്‍റെ ഈ വർഷത്തെ കുടുംബസംഗമം മെയ് 21ന് രണ്ടു മണിക്ക് ജെ.ഡി.റ്റി പോളിടെക്നിക് ഓഡിറ്റോറിയത്തിൽ മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്ക്കാരം സമ്മാനിക്കും. എം. കെ രാഘവൻ എം.പി മുഖ്യാതിഥിയായിരിക്കും. വാർത്താസമ്മേളനത്തിൽ പി.പി മുഹമ്മദ് ഷാഫി, സജി കെ മാത്യു, ഷബീർ പറക്കുളം, ഗണേഷ് ഉള്ളൂർ, സി. പ്രദീഷ്കുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close