Politics

മഅ്ദനിയുടെ ആരോഗ്യ നില മോശം, കര്‍ണ്ണാടക സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനി

കോഴിക്കോട് : അന്യായമായ വേട്ടയാടലിലൂടെ ഭരണകൂടം കൊല്ലാക്കൊല ചെയ്യുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജീവരക്ഷയ്ക്ക് പുതുതായി അധികാരത്തിലേറിയ കര്‍ണ്ണാടക സര്‍ക്കാര്‍ പരിഗണന നല്‍കണമെന്ന് സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനിയുടെ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഭാരവാഹികള്‍ ഈ ആവശ്യം ഉന്നയിച്ചത്.

ഫാസിസത്തിനും നേടിയ കോണ്‍ഗ്രസ് ഭരണകൂട ഭീകരതക്കും എതിരായി വന്‍ വിജയം സര്‍ക്കാരിന് ഇതിന് ബാധ്യത ഏറെയാണെന്നും ന്യൂന പക്ഷങ്ങളും മതേതര സമൂഹവും ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന സാഹചര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ മഅ്ദനിയടക്കമുള്ള ഇരകളോട് നീതി പുലര്‍ത്തുമെന്നുമാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാനും ചികിത്സ ഉറപ്പ് വരുത്താനും ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് സിറ്റിസണ്‍ ഫോറം നേതൃത്വം കര്‍ണ്ണാടക മുഖ്യ മന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സന്ദര്‍ശിക്കുമെന്നും മഅ്ദനി നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കോഴിക്കോട് കൊച്ചി തിരുവനന്തപുരം കേന്ദ്രീകരിച്ച് മഅ്ദനി ഐക്യദാര്‍ഡ്യ സംഗമങ്ങള്‍ സംഘടിപ്പിക്കും. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് 31 ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബ് സ്വാതന്ത്ര്യ സുവര്‍ണ്ണ സില്‍വര്‍ ജൂബിലി ഹാളില്‍ നടക്കും. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ സാമുദായിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close