KERALAlocaltop news

സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കോഴിക്കോട് റേഞ്ച് എസ് പി പ്രിൻസ് എബ്രഹാം 31 ന് സർവീസിൽ നിന്നും പടിയിറങ്ങുന്നു

മികച്ച കുറ്റാന്വേഷകൻ, പോലീസിലെ സൗമ്യ മുഖം

കോഴിക്കോട് :

പോലിസ് സേനയിൽ കേരളത്തിൽ അറിയപ്പെടുന്ന പൊലിസ് ഉദ്യോഗസ്ഥനായ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കോഴിക്കോട് റേഞ്ച് പൊലിസ് സൂപ്രണ്ട് പ്രിൻസ് എബ്രഹാം 28 വർഷത്തെ സേവനത്തിന് ശേഷം സേനയിൽ നിന്ന് പടിയിറങ്ങുന്നു.

മാനന്തവാടിയിലെ പയ്യമ്പള്ളിയിൽ പരേതനായ കൽപ്പകവാടിയിൽ അബ്രഹാമിന്റെയും ലിസി അബ്രഹാമി ന്റെയും മകനായ പ്രിൻസ് അബ്രഹാം മാനന്തവാടി കോ-ഓപ്കോളജിൽ നിന്നും ബിരുദ പഠനവും , കൊല്ലം എസ് എൻ കോളജിൽ നിന്നും പി.ജി പൂർത്തിയാക്കിയ ശേഷമാണ് പൊലിസ് സേനയുടെ ഭാഗമാകുന്നത്.

1995 ൽ സബ്ബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ച പ്രിൻസ്എബ്രഹാം പരിശീലനം പൂർത്തിയാക്കി പ്രിൻസിപ്പൽ എസ്.ഐയായി സുൽത്താൻ ബത്തേരിയിലാണ് ആദ്യമായി ചുമതലയേറ്റത്. തുടർന്ന് നാദാപുരം, കൂത്തുപറമ്പ് ഇരിട്ടി എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ എസ്.ഐ.യായി ക്രമസമാധാന ചുമതലകൾ നിർവ്വഹിച്ചു.

2003 ൽ സർക്കിൾ ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ചു. കടക്കൽ, കാസർഗോഡ്, ഇരിട്ടി, നാദാപുരം, വളപട്ടണം,ശ്രീകണ്ഠാപുരം സർക്കിൾ ഓഫിസുകളിൽ സേവനമനുഷ്ഠിച്ചു.

2010 ൽ ഡി വൈ എസ് പിയായി സ്ഥാനക്കയറ്റം. തലശ്ശേരി,ഇരിട്ടി, കൽപ്പറ്റ, നാദാപുരം, വടകര സബ്ഡിവിഷനുകളിൽ ഡി വൈ എസ് പിയായും കോഴിക്കോട് നോർത്തിൽ അസി. പൊലിസ് കമ്മീഷണറായും പ്രവർത്തിച്ചു.

ഇരിട്ടി ഡി.വൈ.എസ്.പി.യായി പ്രവർത്തിക്കുന്നതിനിടെയാണ് 2021 ൽ കണ്ണൂർ റൂറൽ ജില്ല അഡീ.എസ് പി.യായി ഇദ്ദേഹത്തിന് പ്രമോഷൻ ലഭിച്ചത്.

വൈകാതെ കണ്ണൂർ സിറ്റി അഡീ.എസ് പിയായി സ്ഥലം മാറ്റം ലഭിച്ചു.തുടർന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ കോഴിക്കോട് സ്പെഷ്യൽ സെൽ എസ്.പിയായി വീണ്ടും പ്രമോഷൻ.

മാസങ്ങൾക്കു ശേഷം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തൃശ്ശൂർ റേഞ്ച് എസ്.പി.യായും ചുമതല ലഭിച്ചു.തുടർന്ന് പഴയ ലാവണമായ കോഴിക്കോട് റേഞ്ചിലേക്ക് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.പി.യായി വീണ്ടും നിയമനം.

ഇവിടെ നിന്നാണ് ഇദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കി മറ്റന്നാൾ പടിയിറങ്ങുന്നത്.

വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലിസ് മെഡൽ, നിരവധി കേസുകളുടെ അന്വോഷണമികവിന് നൂറോളം ഗുഡ് സർവീസ് എൻട്രി ബഹുമതി, എൻഐഎ ഉൾപ്പെടെയുള്ള ദേശീയ അന്വേഷണ ഏജൻസികളുടെ പ്രത്യേക അഭിനന്ദനങ്ങൾ, കേസന്വോഷണ മികവിന് 4 തവണ ബാഡ്ജ് ഓഫ് ഹോണർ പുരസ്ക്കാരം എന്നിവ അർഹതയ്ക്കുള്ള അംഗീകാരമായി പ്രിൻസ് എബ്രഹാം എന്ന പൊലിസ് ഉദ്യോഗസ്ഥനെ തേടിയെത്തി.

സേവനമനുഷ്ഠിച്ച മേഖലകളിൽ കേസന്വഷണ മികവിലൂടെ മികച്ച പൊലിസ് ഉദ്യോഗസ്ഥനെന്ന  മേൽവിലാസമുണ്ടാക്കുന്നതിനും. വ്യക്തിമുദ്ര പതിപ്പിക്കാനും സാധിച്ച അപൂർവ്വം ഉദ്യോഗസ്ഥരിൽ  പ്രഥമഗണനീയനാണ് പ്രിൻസ് അബ്രഹാ

നല്ലൊരു വാഗ്മി കൂടിയായ ഇദ്ദേഹം സ്കൂൾ, കോളജ് തലത്തിൽ 500ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 1500 ഓളം ബോധവത്ക്കരണക്ലാസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ കേരളത്തിലെ പല ജില്ലകളിലായി നിരവധി കലാ സംസ്ക്കാരിക സംഘടനകളും സ്ഥാപനങ്ങളും നടത്തിയ പരിപാടികളിലും 2000 ലേറെ പ്രഭാഷണങ്ങളും ഇദ്ദേഹം നടത്തി.

കൊവിഡ് മഹാമാരിവിതച്ച ദുരിതകാലത്ത് ഇരിടി ഡി വൈ എസ് പി യായിരിക്കെ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ സാമൂഹിക ഇടപെടൽ പൊതു സമൂഹത്തിനിടയിൽഅങ്ങേയറ്റം പ്രശംസിക്കപ്പെട്ടു. കൊവിഡ് പ്രതിസന്ധിയിൽ നാടൊന്നാകെ കൈകോർത്തപ്പോൾ സാമൂഹിക പ്രതിബദ്ധതയോടെയുള്ള ചുമതല നിർവ്വഹണത്തോടൊപ്പം.വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ മൊബൈൽ സംവിധാനം ഒരുക്കാനും അനാഥാലയങ്ങൾക്കുംതെരുവിലലയുന്നവർക്കും ആഹാരമെ ത്തിക്കുന്നതിനും സഹായമെത്തിക്കാനും ഇദ്ദേഹം നേതൃത്വം നൽകി.

ഇതിനുപുറമെ തന്റെ ശമ്പളത്തിൽ നിന്നും വിരമിച്ച ശേഷം പെൻഷൻ തുകയിൽ നിന്നും ഒരു വിഹിതം മാസം തോറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ തയ്യാറാവുകയും ഇതിന്റെ സമ്മതപത്രം ഇരിട്ടിയിൽ വെച്ച് കൈമാറി മാതൃക കാട്ടിയ ഇദ്ദേഹത്തിന്റെ മാനവീകതയിലൂന്നിയ മഹാമനസ്കത സംസ്ഥാന പൊലിസ് സേനയ്ക്കു തന്നെ അഭിമാനമായി മാറി.

വയനാട് കുറുക്കൻ മൂല ഗവ.പി. എച്ച്സിയിലെ സ്റ്റാഫ് നഴ്സായ സിജി പ്രിൻസ് ആണ് ഭാര്യ ബിരുദ വിദ്യാർത്ഥിനി യായ പ്രീജി പ്രിൻസ്, പ്ലസ് ടു വിദ്യാർത്ഥിനി യായ പ്രീനു പ്രിൻസ് എന്നിവർ മക്കളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close