കോഴിക്കോട് ::മോഷ്ടിച്ച ബൈക്കുമായി ടൗണിൽ കറങ്ങുബോൾ പന്നിയങ്കര സ്വദേശി സൂറത്ത് ഹൗസിൽ മുഹമദ്ദ് റംഷാദ് ഇ. ടി (32) ഒളവണ്ണ സ്വദേശി പയ്യുണ്ണി ഹൗസിൽ അജ്നാസ് , പി.എ (23) അരീക്കാട് സ്വദേശി ഹസ്സൻഭായ് വില്ല ഷംജാദ് പി.എം (27) എന്നിവരെ നാർകോട്ടിക് സെൽ അസ്സി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡാൻ സാഫ്) സബ് ഇൻസ്പെക്ട്ടർ ജിബിൻ ജെ ഫ്രഡി യുടെ നേത്യത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി.
ടൗൺ, വെള്ളയിൽ സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിലാണ് ഇവർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് വച്ച്പിടിയിലാവുന്നത്
ഇവരിൽ നിന്ന് മോഷ്ടിച്ച രണ്ട് ബൈക്കുകൾ കണ്ടെടുത്തു ലഹരി മരുന്ന് ഉപയോഗിക്കുന്നവരാണ്. രാത്രി സമയങ്ങളിൽ ടൗണിൽ കറങ്ങി ബിൽഡിംഗ് പാർക്കിങ്ങിലും , ഷോപ്പിന്റെ വശങ്ങളിലും നിർത്തിയിട്ട ബൈകുക ൾ മോഷണo നടത്തുകയാണ് രീതി. ബൈക്ക് മോഷണം നടത്തി ലഹരിവിൽപനക്കാർക്ക് കൊടുത്തിട്ട് അവരിൽ നിന്ന് മയക്കുമരുന്നു വാങ്ങുകയാണ് .
പൊക്കുന്ന് സ്വദേശി സിദ്ധിക്കിന്റെ ഉടമസ്ഥതയിലുള്ള സുസുക്കി ആക്സസ് സ്ക്കൂട്ടർ ചെറൂട്ടി റോഡ് ലോറി സ്റ്റാന്റിൽ നിന്നും ‘വെള്ളയിൽ സ്വദേശി അജ്മലിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് ഗാന്ധി റോഡ് ഭാഗത്തു നിന്നുമാണ് ഇവർ മോഷണം നടത്തിയത്.
പിടികൂടിയ മൂന്നുപേർക്കും മുമ്പ് കേസുകളുണ്ട്. മുഹമദ് റംഷാദിന് ടൗൺ കേസിൽ കഞ്ചാവ് കേസും , അജ്നാസിന് കസബ, ടൗൺ, നല്ലളം എന്നിവിടങ്ങളിൽ കവർച്ച, സ്നാച്ചിങ് , ബൈക്ക് കവർച്ച കേസുകളും , ഷംജാദിന് മെഡികൽ കോളേജ് സ്റ്റേഷനിൽ കഞ്ചാവ് കേസും , ടൗൺ സ്റ്റേഷനിൽ ഹണി ട്രാപ്പ് കേസും ഉണ്ട്.
ഡാൻസഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ , അഖിലേഷ് കെ , അനീഷ് മൂസേൻവീട്,,സുനോജ് കാരയിൽ,അർജുൻ അജിത്ത് , ടൗൺ സ്റ്റേഷനിലെ Asi ഷാജി ഇ.കെ, രമേഷ് എ, സജേഷ് കുമാർ , വെള്ളയിൽ സ്റ്റേഷനിലെ എസ്.ഐ അരുൺ വി.ആർ, രഞ്ജിത്ത്, ലിജേഷ് ബാല സുബ്രഹ്മണ്യൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു