കോഴിക്കോട് ആൾമാറാട്ടം നടത്തി സ്ത്രീയുമായി ഹോട്ടലിൽ മുറി യെടുത്ത് മുഴുവൻ പണവും നൽകാതെ മുങ്ങിയ പോലീസ് അസോസിയേഷൻ ഭാരവാഹികൂടിയായ ട്രാഫിക് എസ്.ഐ.ക്കെതിരേ മേലുദ്യോഗസ്ഥർ എതിരായ റിപ്പോർട്ട് നൽകിയിട്ടും നടപടിയി ല്ല. പേരിന് ശിക്ഷാനടപടിയായി കഴിഞ്ഞ ദിവസം വയനാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നു. രണ്ടുദിവസം അവിടെ ഉല്ലസിച്ചശേഷം മൂന്നാം നാൾ എസ്.ഐ. കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിൽ തന്നെ തിരിച്ചെത്തി.
കേരള കോൺഗ്രസ് എം വിഭാഗം ഘടകകക്ഷി മന്ത്രിയുടെ രാഷ്ട്രീയസ്വാധീനത്താലാണ് എസ്.ഐ. ജയരാജൻ അതിവേഗം തിരിച്ചു ത്തിയതെന്നാണ് പോലീസിലെ ഉപശാലാ സംസാരം. സ്ത്രീയുമായി ഹോട്ടലിൽ മുറിയെടു ത്ത് 3000 രൂപയുടെ മുറിക്ക് 1000 രൂപയാണ് നൽകിയത്. ടൗൺ എസ്.ഐ.യാണെന്ന് പറഞ്ഞ് ഹോട്ടലിൽനിന്ന് മുങ്ങിയ എസ്.ഐ.യുടെ നടപടി സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന സിറ്റി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാ നത്തിൽ സിറ്റി പോലീസ് കമ്മി ഷണറുടെ നിർദേശത്തെത്തു ടർന്ന് മറ്റൊരു അസിസ്റ്റൻറ് കമ്മി ഷണറും തുടരന്വേഷണം നട ത്തി. എസ്.ഐ. കുറ്റക്കാരനാണെന്നായിരുന്നു അസി. കമ്മിഷണറുടെയും റിപ്പോർട്ട്. തുടർന്നാണ് വയനാട്ടിലേക്ക് മാറ്റിയത്. എന്നാൽ, ഘടകകക്ഷി മന്ത്രി കഴി ഞ്ഞ ദിവസം കോഴിക്കോട് ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ സ്ഥലം മാറ്റം റദ്ദാക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു .
മേയ് 10-നായിരുന്നു ഹോട്ടലിൽ എസ്.ഐ. സ്ത്രീയുമൊത്ത് ആൾമാറാട്ടം നടത്തി മുറിയെടുത്തതും പണം നൽകാതെ മുങ്ങിയതും. ബേപ്പൂരിൽ എസ് ഐ ആയിരിക്കെ പരാതിയുമായി വന്ന സ്ത്രീയെ വളച്ചു കൊണ്ടുവന്നതാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിക്കുകയും ചെയ്തു. മുമ്പും പലതവണ ഇതേ എസ്.ഐ. ക്കെതിരേ റിപ്പോർട്ടുകൾ വന്നി രുന്നു. പോലീസ് അസോസിയേ ഷൻ നേതാവായതിനാൽ രാഷ്ട്രീ യസ്വാധീനത്താൽ തുടർനടപടി കൾ മരവിപ്പിക്കുകയാണുണ്ടായത്. ഭരണവിഭാ
ഗം അസി. കമീഷണറെ മദ്യപിച്ച് ചീത്ത പറഞ്ഞതിനാണ് രണ്ടുവർഷം മുമ്പ് ആദ്യനടപടിയുണ്ടാകുന്നത്. ഇത് എസ്.പി. കൈയോടെ പിടി കൂടിയതോടെയാണ് രഹസ്യാന്വേ ഷണ വിഭാഗത്തിൽനിന്ന് സ്ഥലം മാറ്റിയത്. തുടർന്ന് ക്രൈംബ്രാഞ്ചി ലും കസബ പോലീസ് സ്റ്റേഷനിലും
പിന്നീട് ബേപ്പൂർ സ്റ്റേഷനിൽ ജോലിചെയ്യുന്നതിനിടയിൽ സ്റ്റേ ഷൻ വിവരങ്ങൾ ചോർത്തിയതി നും ടൗൺ സ്റ്റേഷനിലുള്ളപ്പോൾ വെള്ളയിൽ സ്വദേശിയായ ഗു ണ്ടയുടെ വാഹനം സ്റ്റേഷനിൽനി ന്ന് ഇറക്കിക്കൊണ്ടുപോയതിനും എസ്.ഐ. കുറ്റക്കാരനാണെന്ന് മേലുദ്യോഗസ്ഥരുടെ അന്വേഷ ണത്തിൽ കണ്ടെത്തി. എന്നാൽ, ഒന്നിലും തുടർനടപടിയുണ്ടായില്ല.