കൂമ്പാറ :
സംസ്ഥാനത്ത് വില തകർച്ചയിൽ നട്ടെല്ലൊടിയുന്ന കർഷകരെ രക്ഷിക്കാൻ പച്ച തേങ്ങയുടെയും നെല്ലിന്റെയും സംഭരണം കാര്യക്ഷമമാക്കണമെന്ന് കിസാൻ ജനത സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ കൃഷിഭവനങ്ങളിലും കിലോഗ്രാമിന് 50രൂപ നിരക്കിൽ പച്ച തേങ്ങ സംഭരിക്കണമെന്ന് ആവശ്യപ്പെട്ടു. നെല്ലിന്റെ നിലവിലുള്ളഉള്ള സംഭരണ വില 28 രൂപ 20 പൈസ അപര്യാപ്തമാണെന്നും ഇത് 35 രൂപയായി ഉയർത്തണമെന്നും സംഭരണ വില കുടിശ്ശിക എത്രയും വേഗം കൊടുത്തു തീർക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കിലോഗ്രാമിന് 35 രൂപാ നിരക്കിൽ നെല്ല് സംഭരണം കാര്യക്ഷമമായി നടത്തണമെന്ന് ആവശ്യപ്പെട്ട് കിസാൻ ജനതയുടെ നേതൃത്വത്തിൽ ജൂലായ് 14ന് തൃശൂർ കലക്ടറേറ്റിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തും . ധർണ്ണ എൽ ജെഡി സംസ്ഥാന പ്രസിഡൻറ് എം വി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും. കിലോഗ്രാമിന് 50രൂപ നിരക്കിൽ എല്ലാ കൃഷിഭവങ്ങളും മുഖേന പച്ച തേങ്ങ സംഭരിക്കണമെന്ന് ആവശ്യപ്പെട്ടു ജൂലായ് 10 ന് കോഴിക്കോട് സിവിൽ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ വി മാധവൻ പിള്ള അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ഉദ്ഘാടനം ചെയ്തു. എൽ ജെഡി തൃശൂർ ജില്ലാ പ്രസിഡന്റ് യൂജിൻ മൊറേലി, ,റഹീം വീട്ടി പറമ്പിൽ ജോൺസൺ കുളത്തിങ്കൽ, സിഡി പ്രകാശ് ജോർജ് അയനിക്കൽ അഡ്വക്കേറ്റ് ഷാജി എൽ ആർ സുദർശനകുമാർ കെ ടി സ്കറിയ, ഇസ്മയിൽ വെളിമുക്ക് കുതിരച്ചിറ രാജശേഖരൻ , എ എം മമ്മൂഞ്ഞ്,, കൃഷ്ണൻ മാസ്റ്റർ പ്രസംഗിച്ചു.