കൂടരത്തി : ഏക സിവിൽ കോഡ് വിഷയത്തിൽ സി പി എം സംഘടിപ്പിക്കുന്ന സെമിനാറിൽ താമരശേരി ബിഷപ് മാർ റെമീജിയോസ് പോൾ ഇഞ്ചനാനിയിൽ പങ്കെടുക്കുന്നത് ക്രിമിനൽ കേസിൽ പ്രതിയാക്കുമെന്ന ഭയം മൂലമെന്ന് കാത്തലിക് ലേമെൻസ് അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടീവ് യോഗം . സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കൈയാളുന്ന സി പി എമ്മിനെ ബിഷപ് വല്ലാതെ ഭയക്കുന്നതുകൊണ്ടാണ് ക്രൈസ്തവർക്ക് താത്പര്യമില്ലാത്ത വിഷയത്തിൽ ബിഷപ് സംബന്ധിക്കുന്നത്. പ്രകൃതിദുരന്ത മേഖലയിൽ അനധികൃത ക്വാറി നടത്തുന്നതിനും , നിയമവിരുദ്ധമായി സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിനും , ഇടവകക്കാരുടെ ഉടമസ്ഥതയിലുള്ള പുന്നയ്ക്കൽ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ അവകാശം കൃത്രിമ രേഖയുടെ പിൻബലത്തിൽ രൂപതാ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലാക്കി കോടികൾ കോഴ വാങ്ങാൻ അവസരമൊരുക്കിയതിനും , രൂപതയിലെ ഒരു വൈദികന് കന്യാസ്ത്രീയിൽ പിറന്ന പെൺകുഞ്ഞിന്റെ പിതൃ -മാതൃത്വം മറച്ചുവച്ച് കുഞ്ഞിനെ അനാഥാലയത്തിൽ നടതള്ളുകയും പിന്നീട് കുട്ടികളില്ലാത്ത ദമ്പതികൾക്ക് കൈമാറുകയും ചെയ്തതിനും , കസ്തൂരി രംഗൻ വിഷയത്തിൽ താമരശേരി ഫോറസ്റ്റ് ഓഫീസ് കൈയേറി രേഖകൾ നശിപ്പിക്കാൻ അവസരമൊരുക്കിയതിനും , അനധികൃതമായി മട്ടിമണൽ ഖനനം നടത്തിയതിനുമടക്കം കുറ്റാരോപണം നേരിടുന്ന വ്യക്തിയാണ് ബിഷപ്. ഈ ക്രിമിനൽ കേസുകളിൽ നിന്ന് തലയൂരാനാണ് വിശ്വാസികളെ വഞ്ചിച്ച് ബിഷപ് സെമിനാറിൽ പങ്കെടുക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് വിൻസന്റ് മാത്യു അധ്യക്ഷനായ യോഗത്തിൽ എം.എൽ ജോർജ് , പ്രഫ. ജോയി മൈക്കിൾ , എ.യു. ഷാജി, വി.എസ്. ചാക്കോ , ടി.ജെ. വർഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.
Related Articles
October 19, 2020
261
ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു
January 19, 2022
11,313