താമരശേരി : ശുശ്രൂഷാ ദൗത്യം ഉപേക്ഷിച്ച് പ്രവാചക ദൗത്യം ഏറ്റെടുത്ത് വൈദികനായി തുടരുന്ന താമരശേരി രൂപതാംഗം ഫാ. അജി (തോമസ് ) പുതിയാപറമ്പിലിന് സസ്പെൻഷൻ . രൂപതാധ്യക്ഷന്റെ സ്ഥലം മാറ്റ ഉത്തരവ് അംഗീകരിക്കാതിരിക്കുകയും , സഭാ നേതൃത്വത്തിനെതിരെ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്നത് തുടരുകയും ചെയ്യുന്നതിനാലാണ് നടപടിയെന്ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, രൂപതാ ചാൻസിലർ ഫാ . ചെറിയാൻ പൊങ്ങൻപാറ എന്നിവർ ഒപ്പിട്ട ഉത്തരവിൽ പറയുന്നു. സഭാ നേതൃത്വത്തിന്റെ നടപടികളിൽ മനം നൊന്ത് പ്രവാചക ദൗത്യം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച ഫാ. അജി, രൂപതാ കോർപറേറ്റ് മാനേജ്മെന്റിന് കീഴിൽ നടക്കുന്ന കോടികളുടെ വിദ്യാഭ്യാസ കച്ചവടത്തെക്കുറിച്ചടക്കം സോഷ്യൽ മീഡിയയിൽ രൂക്ഷമായി വിമർശിച്ചിരുന്നു . സഭയുടെ വിദ്യാഭ്യാസ സ്ഥാപനമായ ആൽഫ യിൽ വർഷങ്ങളോളം ഡയരക്ടറായി പ്രവർത്തിച്ച ഫാ . അജി , സാത്വികനായ പുരോഹിതനായാണ് വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത്. കസ്തൂരി രംഗൻ വിഷയത്തിൽ സഭാ നേതൃത്വം കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച അനിശ്ചിതകാല നിരാഹാരസമരത്തിൽ പങ്കെടുത്ത് സഹനവഴിയിലൂടെ സഞ്ചരിക്കുന്ന ഫാ. അജി വിശ്വാസി സമൂഹത്തിന് പ്രിയപ്പെട്ടവനായി മാറിയിരുന്നു. സസ്പെ ൻഷൻ കാലയളവിൽ ഫാ അജിക്ക് വെ ള്ളിമാടുകുന്നിലെ പ്രീസ്റ്റ്ഹമിൽ താമസം ഒരുക്കിയതായും ഉത്തരവിലുണ്ട്. ഫാ.അജി ഉടൻ വിശ്വാസികൾക്ക് വിശദീകരണം നൽകുമെന്നറിയുന്നു.
Related Articles
August 8, 2024
76
ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മുഹമ്മദ് യൂനുസ് പാരിസില്‍ നിന്ന് ധാക്കയിലേക്ക് തിരിച്ചു
August 9, 2023
384
കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാടുന്ന മദ്യ- മയക്കുമരുന്ന് മാഫിയക്കെതിരെ കർശന നടപടി വേണം – നഗരസഭാ കൗൺസിൽ
February 27, 2024
31