കോഴിക്കോട് : അപകടഭീഷണി ഉയർത്തുന്ന കൂറ്റൻ പരസ്യ ബോർഡുകൾ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകയത്. നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഓഗസ്റ്റ് 25 ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കാറ്റും മഴയും ശക്തമായതോടെയാണ് കൂറ്റൻ പരസ്യബോർഡുകൾ ഭീഷണിയായത്. കെട്ടിടങ്ങൾക്ക് മുകളിലും സ്വകാര്യ സ്ഥലങ്ങളിലുമാണ് കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. മലാപറമ്പ്, തൊണ്ടയാട്, മാവൂർ റോഡ്, പറയഞ്ചേരി, പൊറ്റമ്മൽ, ബീച്ച് റോഡ്, വയനാട് റോഡ്, കണ്ണൂർ റോഡ് എന്നിവിടങ്ങളിൽ അപകടാവസ്ഥയിലുള്ള ബോർഡുകൾ കാണാം. പൊതുസ്ഥലങ്ങളോട് ചേർന്നാണ് ഇത്തരം ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.