KERALAlocaltop news

പൂട്ടി സിൽ ചെയ്തും നഗരസഭ; തുറന്നു കൊടുക്കുന്നതും നഗരസഭ; മാട്ടിറച്ചി സ്റ്റാളിന് ഭരണപക്ഷ ഒത്താശ

കോഴിക്കോട്: പന്നിയങ്കര മത്സ്യമാർക്കറ്റിൽ നഗരസഭ പൂട്ടി സീൽ ചെയ്ത ആട്ടിറച്ചി സ്റ്റാളിന് വീണ്ടും അനുമതി നൽകാൻ കോർപറേഷൻ കൗൺസിൽ തീരുമാനം. കോർപറേഷൻ പൂട്ടിച്ചയാൾക്കുതന്നെ വീണ്ടും അനുവാദം നൽകിയതിൽ യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ശക്തമായ എതിർപ്പോടെയാണ് തീരുമാനം. നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പിയംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പന്നിയങ്കര മത്സ്യ മാർക്കറ്റി ടി.കെ സാദിഖിന്റെ ആട്ടിറച്ചിക്കടയാണ് നഗരസഭ നേരത്തെ  പൂട്ടിഏറ്റെടുത്തത്. എന്നാൽ ഇയാൾക്ക് ജീവിതോപാധി ഇല്ലെന്നും പരാതി കോടതിയുടെ പരിഗണനയിലാണെന്നുമുള്ള കാരണം പറഞ്ഞ് നിശ്ചിത വാടകയ്ക്ക്  വീ.ണ്ടും അനുവദിക്കാനുള്ള തീരുമാനമാണ് വിവാദമായത്. കേസുണ്ടെങ്കിൽ അപ്പീൽ പോവുകയാണ് വേണ്ടതെന്നും കരാർ ഉടമ്പടിയും ലൈസൻസ് ഫീസുമടക്കാതെ കച്ചവടം നടത്തി കോർപറേഷനെതിരെ കേസുകൊടുത്തയാൾക്ക് തന്നെ വീണ്ടും നൽകുന്നത് ശരിയല്ലെന്നും കോൺഗ്രസിലെ എസ്.കെ.അബൂബക്കറും ബി.ജെ.പിയിലെ ടി.റനീഷും പറഞ്ഞു. കുടിശ്ശിക വസൂലാക്കി മുറി തുറന്ന് നൽകാനാണ് ഹൈക്കോടതിയുടെ ഇടക്കാല  ഉത്തരവെന്നും വ്യാപാരിക്ക് മാനുഷിക പരിഗണന നൽകുകയാണെന്നുമായിരുന്നു ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദിന്റെ നിലപാട്. അഞ്ച് കൊല്ലത്തേക്ക് കോർപറേഷൻ ലൈസൻസ് അന്യായമായി ഉദ്യോഗസ്ഥൻ നൽകിയതാണ് കോടതിയിൽ കോർപറേഷൻ തോൽക്കാൻ കാരണമെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്നും ഡെപ്യൂട്ടി സെക്രട്ടറി കൗൺസിലിൽ അറിയിച്ചു. ഈ സഹചര്യമൊക്കെയുള്ളപ്പോൾ വീണ്ടും മാനുഷിക പരിഗണന പറഞ്ഞ് ഒത്തുകളിച്ച്  കച്ചവടത്തിന് അനുവാദം കൊടുക്കുന്നതും കോടതിയിൽ കേസ് തോറ്റതുമെല്ലാം ഒത്തു കളിയാണെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close