കോഴിക്കോട് : നാല് ലക്ഷത്തോളം വരുന്ന വാഹന ഉടമകൾക്ക് വീണ്ടും ഇരുട്ടടിയായി ജിപിഎസ് ൻറെ മലക്കം മറിച്ചിൽ, പ്രത്യക്ഷത്തിൽ വില വർദ്ധനവിനും പ്രൈസ് ഏകീകരണത്തിനും കുത്തകകൾ എന്ന് അവകാശപ്പെടുന്ന കമ്പനികൾക്ക് മുന്നിൽ വിലപേശുകയാണ് കേരള മോട്ടോർ വാഹന വകുപ്പ്. വലിയ കമ്പനികൾക്ക് കൂടുതൽ മാർക്കറ്റ് ഉണ്ടാക്കി നൽകുകയും ആണ് ഇതിൻറെ പിന്നിലെ ഉദ്ദേശം.
ഭരണസംവിധാനത്തെയും നിലവിലെ ജിപിഎസ് സംവിധാനത്തെയും തകരാറിലാക്കുന്നത് ജിപിഎസ് പുതുക്കുന്നതിനും, ജിപിഎസ് വാങ്ങുന്നതിനും ഏകദേശം നാല് ഇരട്ടിയോളം വില വർദ്ധിപ്പിക്കും ഇത് ചെറിയ കമ്പനികളെയും അവരുടെ ഫ്രാഞ്ചൈസുകളെയും ഇല്ലാതാക്കും. നിലവിൽ ജിപിഎസ് ഘടിപ്പിച്ച വാഹന ഉടമകൾ എവിടെ നിന്ന് സർവീസ് ലഭിക്കുമെന്ന് അറിയാതെ പ്രയാസപ്പെടും. കൂടാതെ ഐടി മേഖലയിലും ഓട്ടോമൊബൈൽ മേഖലയുമായി ജോലി ചെയ്യുന്ന 10000 കണക്കിന് കുടുംബങ്ങളെ ബാധിക്കും.
സിഡാക്കിന്റെ സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്യുന്നതിലൂടെ മാത്രം തീർക്കാവുന്ന ഈ പ്രതിസന്ധിക്ക് കാര്യമായൊന്നും ചെയ്യാതെ, സുരക്ഷാ മിത്രയും, കേരള മോട്ടോർ വാഹന വകുപ്പും ഒത്തുചേർന്നുള്ള ഒരു ഗൂഢാലോചനയാണ് ഇതിൻറെ പിന്നിൽ എന്നാണ് അറിയുന്നത്. ഇതിന് ഭരണസംവിധാനത്തെ കൂട്ടുപിടിക്കുന്ന പ്രക്രിയയും നിലവിലുണ്ട്. ഇത് ഉപഭോക്താക്കളെ കടുത്ത പ്രതിസന്ധിയിലേക് നയിക്കും. ജിപിഎസിന് ഇരുപതിനായിരം മുതൽ മുപ്പതിനായിരം രൂപ വരെ വില വർദ്ധിക്കാനും സാധ്യതയുണ്ട്. ഇതുവരെ കേരളത്തിൽ മാത്രം ഉണ്ടായിരുന്ന ജിപിഎസ് സംവിധാനം രാജ്യത്താകമാനം വരുന്നതോടുകൂടി ജിപിഎസ് ആവശ്യമായ രീതിയിൽ ലഭിക്കില്ലെന്ന യാഥാർത്ഥ്യമാകും വില വർദ്ധനവിന് കാരണമാക്കുക. 100 ഡിവൈസുകൾ ചെയ്ത ചെറുകിട ഫ്രാഞ്ചൈസികൾ മുതൽ 3000 ഡിവൈസുകൾ ചെയ്ത പ്രധാന ഫ്രാഞ്ചൈസിക്കും ഏഴ് ലക്ഷമെന്ന ബാങ്ക് ഗ്യാരണ്ടി അശാസ്ത്രീയമാണ്.. അതുപോലെതന്നെ, 100 മുതൽ 5000 ഡിവൈസുകൾ ടാഗ് ചെയ്ത കമ്പനികൾക്കും 50ലക്ഷം എന്നതും അശാസ്ത്രീയമാണ്. ഇത് പരിപൂർണ്ണമായും ബാധിക്കുക വാഹന ഉടമകളെയാണ് എന്നതാണ്, പുതുതായി എംപാനൽ ചെയ്ത, വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് മാനുഫാക്ചേഴ്സ് അവകാശപ്പെടുന്നത്.
സുരക്ഷാ മിത്രയുടെ ഇഴഞ്ഞുപോക്കു കാരണം, പ്രളയ കാലത്തും കോവിഡ് മഹാമാരി കാലത്തും പ്രതിസന്ധി തരണം ചെയ്യാൻ വയ്യാതെ അടച്ചിട്ട് പോയ കമ്പനികൾക്ക് നേരെയാണ് ഇപ്പോൾ കുറ്റം ചുമക്കുന്നത്, എന്നാൽ പുതിയ സർക്കുലർ ബാധിക്കുന്നത് നിലവിൽ സർവീസും സപ്പോർട്ടും ഭംഗിയായി നൽകുന്ന കമ്പനികൾക്കും അവരുടെ ഫ്രാഞ്ചൈസികൾക്കും ആണ് എന്നതാണ് കൗതുകം.
അതിനാൽ ബാങ്ക് ഗ്യാരണ്ടി സംവിധാനം പൂർണമായും പിൻവലിക്കണം എന്നും. ഏകപക്ഷീയമായി തീരുമാനമെടുക്കാതെ ഈ പുതിയ ബാങ്ക് ഗ്യാരണ്ടി സംവിധാനം മൂലം പ്രതിസന്ധി നേരിട്ടേക്കാവുന്ന ഫ്രാഞ്ചൈസികളെയും മാനുഫാക്ചേഴ്സ്നെയും ഡീലേഴ്സ്നെയും വിളിച്ചിരുത്തി കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും, വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് മാനുഫാക്ചേഴ്സ് & ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സ്റ്റേറ്റ് പ്രസിഡണ്ട് ഷൈജു എ. പി, ജനറൽ സെക്രട്ടറി ബിജു പോൾ, ജോയിൻ സെക്രട്ടറി ജാഫറലി, തുടങ്ങിയവർ സംസാരിച്ചു.