പുല്ലൂരാംപാറ :
കേന്ദ്ര . സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കുക
രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുക വന്യജീവി ആക്രമണം തടയുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരം എല്ലാ നിയോജക മണ്ഡലങ്ങളിലും നടത്തിയ പട്ടിണി സമരത്തിന്റെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി പുല്ലൂരാംപാറ കൃഷിഭവനു മുമ്പിൽ സമരം നടത്തി
ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു നിയോജക മണ്ഡലം പ്രസിഡണ്ട് മനോജ് വാഴേപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് പഞ്ചായത്തു പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് റോബർട്ട് നെല്ലിക്കത്തെരുവിൽ വിജുമോൻ സിറിൽ
A S ജോസ് ദേവസ്യ ചൊള്ളാമറ്റം വിൻസെന്റ് വടക്കേമുറി
ബേബിച്ചൻ കൊച്ചുവേലിക്കകത്ത് എന്നിവർ പ്രസംഗിച്ചു.