KERALAlocaltop news

കൃഷിഭവൻ മുഖേനെ നാളികേരം സംഭരിക്കണം : കർഷക കോൺഗ്രസ്

കുറ്റ്യാടി :

ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന കർഷകരെ രക്ഷിക്കാൻ താങ്ങുവിലെ 50 രൂപയായി ഉയർത്തി. എല്ലാ കൃഷിഭവൻ മുഖേനയും നാളികേരം സംഭരിച്ച് അപ്പോൾ തന്നെ വില നൽകാൻ തയ്യാറാകണമെന്ന് കർഷക കോൺഗ്രസ് കുറ്റ്യാടി മേഖല നേതൃ കൺവെൻഷൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

നാളികേരം സംഭരിച്ച പണം കർഷകർക്ക് മാസങ്ങളായി കുടിശികയാണ്. കൃഷിയിൽ നിന്ന് നിത്യ ചെലവിനു പോലും പണം കണ്ടെത്താനാകാത്ത ദുരവസ്ഥയിലാണ് കർഷകർ.
എല്ലാ കൃഷികൾക്കും ഉൽപാദന ചെലവിന്റെ അടിസ്ഥാനത്തിൽ ന്യായവില ഉറപ്പാക്കണം.

വന്യമൃഗ ശല്യം രൂക്ഷമായിരിക്കുന്നു. മലയോരമേഖലയിൽ പലയിടത്തും തെങ്ങിന്റെ വിളവെടുക്കുന്നത് കുരങ്ങുകളാണ്.
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം. കാലഹരണപ്പെട്ട വന നിയമങ്ങളിൽ സമകൂലമായ ഭേദഗതി വരുത്തണം

മരുതോങ്കര കാവിലുംപാറ കായക്കൊടി പ്രദേശങ്ങളിൽ കവുങ്ങുകൾക്ക് രോഗബാധയുണ്ട് ആയത് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.
കേര കർഷകർക്ക് ഭീഷണിയായി വെള്ളിച്ച ശല്യം രൂക്ഷമായിരിക്കുന്നു. തെങ്ങോലയുടെ അടിയിൽ കൂട്ടമായി കാണപ്പെടുന്ന വെള്ളിച്ച തെങ്ങോലയുടെ നീരു കുടിക്കുന്നത് ഉൽപാദനത്തെ ബാധിച്ചിരിക്കുന്നു. മേൽക്കാര്യത്തിൽ കൃഷി വകുപ്പിൽ നിന്നും അടിയന്തരമായ നടപടി ഉണ്ടാകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡണ്ട് അനന്തൻ കുനിയിൽ അധ്യക്ഷം വഹിച്ചുശ്രീജേഷ് ഊരത്ത്,പി കെ സുരേഷ്,കോരങ്ങോട്ട് മൊയ്തു,ജോസ് കാരുവേലി,എൻ പി വിജയൻ, എൻ രാജശേഖരൻ,പി കെ സുരേന്ദ്രൻ, ജോസ് പേരക്കതോട്ടം,സിപി നാരായണൻ, പ്രൊഫ. ഇ ശശീന്ദ്രൻ, അസ്‌ലം കടമേരി,ആർ പി രവീന്ദ്രൻ, കമറുദ്ദീൻ അടിവാരം, പി പി ആലിക്കുട്ടി, കെ പി അബ്ദുൾ മജീദ്, റോയ് പുല്ലാട്ട്, സി എച്ച് മൊയ്തു,കെ പി ബാബു, വി ദാമോദരൻ, കെ പി ബാബു, സത്യൻ തെക്കയിൽ, കോറോത്ത് ഗോപാലൻ, സി എച്ച് പത്മനാഭൻ, ചന്ദ്രൻ മന്നത്ത്, അനീഷ് കോട്ടപള്ളി, ബാലകൃഷ്ണൻ മംഗലശ്ശേരിഎന്നിവർ സംസാരിച്ചു. സോജൻ ആലക്കൽ സ്വാഗതവും സി കെ രാമചന്ദ്രൻ നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close