താമരശേരി :
കട്ടിപ്പാറ പഞ്ചായത്തിൽ രണ്ടുകണ്ടി,വട്ടച്ചുഴലി പ്രദേശങ്ങളിലെ ഭൂനികുതി അടിയന്തരമായി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് കട്ടിപ്പാറ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അഡ്വ. ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു
അൻപതോളം കുടുംബങ്ങളുടെ ഭൂനികുതിയാണ് സ്വീകരിക്കാത്തത്.
2014 വരെ സ്വീകരിച്ചു കൊണ്ടിരുന്ന ഭൂനികുതി സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ നിരാകരിക്കുകയാണ്.
തോട്ട ഭൂമിയിലെ നിരവധി കുടുംബങ്ങൾക്ക് പെർമിറ്റും വീട്ടുനമ്പറും ലഭിക്കാൻ നടപടിയുണ്ടാകണം.
പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കുപറ്റിയ റിജേഷ് ദാമോദരനും, കാട്ടുപന്നിയുടെ അക്രമണത്തിൽ ഗുരുതര പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കോളിക്കൽ,വടക്കേ പറമ്പിൽ മുഹമ്മദ് ആലിക്കും അടിയന്തര ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് അഹമ്മദ് കുട്ടി കട്ടിപ്പാറ അധ്യക്ഷം വഹിച്ചു
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ജിൻസി തോമസ്, മുഹമ്മദ് ഹാജി കുത്തുകല്ലുങ്കൽ, പി എ ചാക്കോ പിള്ളച്ചിറ, സി കെ സി അസൈനാർ, പി കെ സദാനന്ദൻ, അസൈനാർ വി കെ , ഐ കെ സലാം,കെ പി നാസർ, ജലീഷ് മലയിൽ,നാരായണൻ വേണാടി, ബഷീർ മോൻ കന്നൂട്ടിപ്പാറ, അബ്ദുഹാജി മുണ്ടപ്പുറം, കെ കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.