KERALAlocaltop news

ഓട്ടോറിക്ഷമോഷണം; ഇതരസംസ്ഥാന സ്വദേശി പിടിയിൽ

 

കോഴിക്കോട് : നഗരത്തിലെ പുതിയപാലം പള്ളിക്ക് സമീപം ഓട്ടോ നിർത്തി നിസ്കരിക്കാൻ പോയ ആളുടെ ഓട്ടോറിക്ഷ മോഷണം നടത്തിയ ഇതര സംസ്ഥാന യുവാവിനെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ് ഇൻസ്പെക്ടർ വിനോദൻ കെ യുടെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടികൂടി. ഉത്തർപ്രദേശ് ല സ്വദേശിയായ രാഹുൽകുമാർ (24) എന്നയാളെയാണ് കസബ പോലീസ് കോഴിക്കോട് പാളയത്തുള്ള താമസസ്ഥലത്ത് നിന്ന് പിടികൂടിയത്. മോഷ്ടിക്കപ്പെട്ട ഓട്ടോറിക്ഷ പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ,ബൈജുവിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ 10 ദിവസമായി പ്രതിയേയും ഓട്ടോറിക്ഷയും കണ്ടെത്തുന്നതിനായി അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പ്രതി പിടിയിലാവുന്നത്. അൻപതോളം സി സി ടി വി വിഷലുകൾ പരിശോധിച്ചും, സമാനമായ കുറ്റകൃത്യങ്ങളിൽപ്പെട്ട നിരവധി ആളുകളെ നേരിൽ കണ്ട് അന്വേഷണം നടത്തിയും മറ്റുമാണ് സി സി ടി വി ദൃശ്യത്തിൽ രൂപസാദൃശ്യമുള്ള പ്രതിയിലേക്ക് എത്തുകയായിരുന്നു പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ പാളയത്തിനു പിറകിലുള്ള സി പി ബസാർ റോഡിലുള്ള ആളൊഴിഞ്ഞ പറമ്പിൽ ഒളിപ്പിച്ച നിലയിൽ ഓട്ടോ കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

സബ്ബ് ഇൻസ്പെക്ടർ റസാഖ് എം കെ അറസ്റ്റിന് നേതൃത്വം നൽകി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, കസബ പോലീസ് സ്റ്റേഷനിലെ സിനിയർ സിവിൽ പോലീസ് ഓഫീസറായ നാജേഷ് കുമാർ പി, സിവിൽ പോലീസ് ഓഫീസർമാരായ അർജ്ജുൻ യു. മുഹമ്മദ് സക്കറിയ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close